കമല്‍ഹാസന്‍ നായകനാകുന്ന സിനിമകളില്‍ അദ്ദേഹം എല്ലാ കാര്യങ്ങളിലും ഇടപെടുമെന്ന് ഒരു വലിയ സംസാരമുണ്ട് എവിടെയും. അതുകൊണ്ടുതന്നെ സംവിധായകന് വലിയ സ്വാതന്ത്ര്യം ലഭിക്കാറില്ലെന്നൊരു ആരോപണം പലപ്പോഴും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ അങ്ങനെയൊരു സംഭവമേയില്ല എന്നാണ് മലയാളത്തിന്‍റെ പ്രിയ സംവിധായകന്‍ ജീത്തു ജോസഫ് പറയുന്നത്.
"ഒരിക്കല്‍ പോലും ഒരു ഇടപെടലും നടത്താതെ നമ്മുടെ നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം മാത്രം അഭിനയിച്ച് ഫലിപ്പിക്കുകയാണ് അദ്ദേഹം. പലരും പറഞ്ഞിരുന്നു, കമല്‍ സാര്‍ പല കാര്യത്തിലും ഇടപെടും, തിരുത്തല്‍ വരുത്തും എന്നൊക്കെ. പക്ഷേ, ഷോട്ട് കഴിഞ്ഞാല്‍ മോണിറ്ററിന്‍റെ ഭാഗത്തേക്കുപോലും വരാറില്ല അദ്ദേഹം. പലപ്പോഴും നിര്‍ബന്ധിച്ചപ്പോള്‍ മാത്രം മോണിറ്ററിലേക്ക് കണ്ണുപായിക്കുകയുണ്ടായി" - മനോരമ ഓണ്‍ലൈന് അനുവദിച്ച അഭിമുഖത്തില്‍ ജീത്തു ജോസഫ് പറയുന്നു.