കമലഹാസന് തന്‍റെ പുതിയ സിനിമയുടെ ചിത്രീകരണത്തിലേക്ക് കടക്കുകയാണ്. ‘ഉത്തമവില്ലന്‍’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് മാര്‍ച്ച് മൂന്ന് തിങ്കളാഴ്ച ആരംഭിക്കും. രമേഷ് അരവിന്ദ് സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ നിര്‍മ്മാണം സംവിധായകന്‍ ലിംഗുസാമിയാണ്.
പ്രായമേറുന്ന സൂപ്പര്‍താരമായാണ് ഉത്തമവില്ലനില്‍ കമലഹാസന്‍ അഭിനയിക്കുന്നതെന്നാണ് അറിയുന്നത്. പ്രായമേറിവരുന്നു എന്ന തോന്നലില്‍ നിന്നുണ്ടാകുന്ന തമാശകളാണ് ചിത്രത്തിന്‍റെ പ്രമേയമെന്നാണ് അറിയുന്നത്. വിവേക് ഈ സിനിമയില്‍ കമലിന്‍റെ കൂട്ടുകാരനായി വേഷമിടുന്നു. നായികയെ തീരുമാനിച്ചിട്ടില്ല. ക്രേസി മോഹനാണ് ഈ സിനിമയുടെ ഡയലോഗുകള്‍ എഴുതുന്നത്.
അപ്പോള്‍ ‘ദൃശ്യം’ തമിഴ് റീമേക്ക് എന്നാണ് ആരംഭിക്കുന്നത്? ആ ചിത്രത്തിലും കമല്‍ ഹാസനാണല്ലോ നായകന്‍. അതിന്‍റെ വിവരങ്ങള്‍ അടുത്ത പേജില്‍.
അടുത്ത പേജില്‍ - ‘ദൃശ്യം’ തമിഴ് എന്ന് തുടങ്ങും? കൂടുതല്‍ വിവരങ്ങള്‍...
PRO
മൂന്ന് മാസം കൊണ്ട് ഉത്തമവില്ലന്‍ പൂര്‍ത്തിയാക്കാനാണ് കമലഹാസന്‍ ലക്‍ഷ്യമിടുന്നത്. ജൂണ്‍ പകുതിയോടെ ‘ദൃശ്യം’ തമിഴ് റീമേക്ക് ചിത്രീകരണം ആരംഭിക്കും. ജീത്തു ജോസഫ് തന്നെയാണ് സംവിധാനം. മീനയ്ക്ക് പകരം നദിയാ മൊയ്തുവാണ് ഈ ചിത്രത്തില്‍ കമലിന് നായികയാകുന്നത്.
20 കോടി രൂപയാണ് കമലഹാസന് ദൃശ്യം റീമേക്കിന് പ്രതിഫലം. 50 ദിവസത്തെ ഡേറ്റാണ് കമല്‍ നല്‍കിയിരിക്കുന്നത്. ഉത്തമവില്ലന്‍റെ ഷൂട്ടിനൊപ്പം വിശ്വരൂപം 2ന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും കമല്‍ പൂര്‍ത്തിയാക്കും.