സാഹസികതയും പ്രണയവും നര്‍മ്മവും നിറഞ്ഞ ഒരു ഫീല്‍ ഗുഡ് മൂവിയാണ് അനാര്‍ക്കലിയെന്ന് സംവിധായകന്‍ സച്ചി പറയുന്നു. കടല്‍ ഡൈവിംഗ് പരിശീലകനായ ശന്തനു എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. ലക്നൌവില്‍ നിന്നുള്ള നവാബി പെണ്‍കുട്ടി നാദിറാ ഇമാം എന്ന കഥാപാത്രത്തെ പായല്‍ ഗോര്‍ അവതരിപ്പിക്കുന്നു. പായലിന്‍റെ പിതാവായി എത്തുന്നത് സാക്ഷാല്‍ കബീര്‍ ബേദി.
ഷെറിന്‍ മാത്യു എന്ന ഡോക്ടര്‍ കഥാപാത്രത്തെയാണ് മിയ ജോര്‍ജ് അവതരിപ്പിക്കുന്നത്. വായുസേനാ ഉദ്യോഗസ്ഥനായ മാധവന്‍ നായര്‍ എന്ന കഥാപാത്രമായി ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് മേനോന്‍ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇതിനുമുമ്പ് 'ഹരികൃഷ്ണന്‍സ്' എന്ന മെഗാഹിറ്റ് ചിത്രത്തിലാണ് രാജീവ് മേനോന്‍ അഭിനയിച്ചിട്ടുള്ളത്.
ഫെബ്രുവരി 15ന് അനാര്‍ക്കലിയുടെ ചിത്രീകരണം ആരംഭിക്കും. ചോക്ലേറ്റ്, റോബിന്‍ഹുഡ്, മേക്കപ്പ്‌മാന്‍, സീനിയേഴ്സ്, ഡബിള്‍സ്, റണ്‍ ബേബി റണ്‍, ചേട്ടായീസ് തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ് സച്ചി.