മോഹന്‍ലാലിന്‍റെ പുലിമുരുകന്‍ 100 കോടി ക്ലബിലെത്തിയതോടെ മമ്മൂട്ടി ആരാധകര്‍ സങ്കടത്തിലാണ്. എന്നാണ് മമ്മൂട്ടിക്ക് ഒരു 100 കോടി ക്ലബിലെത്തുന്ന ചിത്രം ഉണ്ടാവുക എന്നാണ് അവര്‍ ആശങ്കപ്പെടുന്നത്. എന്നാല്‍ ഒരു ആശങ്കയും വേണ്ട, വരുന്ന ഓണത്തിന് 100 കോടി ക്ലബില്‍ ഇടം നേടുന്ന മമ്മൂട്ടി സിനിമ സംഭവിക്കുമെന്നാണ് സൂചന.
മമ്മൂട്ടി - ഷാഫി കൂട്ടുകെട്ടില്‍ മെഗാഹിറ്റായ മായാവി രചിച്ചത് റാഫിയായിരുന്നു. തൊമ്മനും മക്കളും, ചട്ടമ്പിനാട്, വെനീസിലെ വ്യാപാരി എന്നിവയാണ് ഷാഫി ഒരുക്കിയ മറ്റ് മമ്മൂട്ടി സിനിമകള്‍.