വർഷത്തിൽ ഒരിക്കൽ ഒരു സിനിമ എന്ന രീതിയിൽ സിനിമ ചെയ്യുന്നവരുണ്ട്. അതൊരു പുത്തരിയല്ല, പക്ഷേ വർഷത്തിൽ 34 സിനിമകളിൽ ഒക്കെ അഭിനയിക്കുക എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടായിരിക്കും. പറഞ്ഞുവരുന്നത് മോഹൻലാലിനെ കുറിച്ചാണ്. 1986ൽ 34 മോഹൻലാൽ ചിത്രങ്ങളാണ് തീയേറ്ററുകളിൽ എത്തിയത്. മോഹൻലാലിനു മാത്രമല്ല, മലയാള സിനിമയ്ക്കും ആ വർഷം മറക്കാൻ കഴിയില്ല.
34 സിനിമകളിൽ അഭിനയിച്ചു എന്ന് മാത്രമല്ല, അതിൽ മിക്കതും സൂപ്പർഹിറ്റായിരുന്നു. രാജാവിന്റെ മകൻ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയതും ടിപി ബാലഗോപാലന്‍ എംഎ എന്ന ചിത്രത്തിലൂടെ ആദ്യ സംസ്ഥാന പുരസ്‌കാരം നേടിയതും ഇതേ വർഷമാണ്. മോഹൻലാലിന്റെ കരിയറിലെ മികച്ച സിനിമകളും ഇക്കൂട്ടത്തിൽപ്പെടും.
1986ൽ മോഹൻലാൽ അഭിനയിച്ച സിനിമകൾ ഏതൊക്കെയെന്ന് നോക്കാം:
നിന്നിഷ്ടം എന്നിഷ്ടം
പ്രിയദര്‍ശന്റെ തിരക്കഥയില്‍ ആലപ്പി അഷറഫ് സംവിധാനം ചെയ്ത നിന്നിഷ്ടം എന്നിഷ്ടം എന്ന മോഹൻലാൽ ചിത്രവും റിലീസ് ചെയ്തത് ഇതേ വർഷമാണ്. പ്രിയ, സുകുമാരി, ജഗതി ശ്രീകുമാർ എന്നിവരായിരുന്നു മറ്റ് കഥാപാത്രങ്ങൾ.
പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കുടുംബ ചിത്രമാണ് പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍. സിദ്ധിഖ് ലാലിന്റേതായിരുന്നു തിരക്കഥ. മോഹൻലാൽ നായകനായ ചിത്രത്തിൽ മറ്റൊരു മുഖ്യകഥാപാത്രമായി എത്തിയത് തിലകനായിരുന്നു. റഹ്മാന്‍, ലിസി, ശങ്കരാടി തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തി.
ദേശാടനക്കിളികള്‍ കരയാറില്ല
പദ്മരാജന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മലയാളത്തിലെ മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നാണ് ദേശാടനക്കിളികൾ കരയാറില്ല. കാര്‍ത്തിക, ശാരി, ഉര്‍വശി എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തിയത്. മോഹൻലാലിന്റെ കരിയറിലെ ആദ്യത്തെ മെഗാഹിറ്റ് ആയിരുന്നു ചിത്രം.
മനസ്സിലൊരു മണിമുത്ത്
1986 ല്‍ മോഹന്‍ലാലും ജെ ശശികുമാറും ഒന്നിച്ച സിനിമയാണ് മനസ്സിലൊരു മണിമുത്ത്. മോഹൻലാലിനൊപ്പം സുരേഷ് ഗോപി,യും മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചു. ഉര്‍വശി, ശങ്കരാടി തുടങ്ങിയവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഒന്ന് മുതല്‍ പൂജ്യം വരെ
മലയാളികൾ ഇന്നും ഒരു നൊമ്പരപ്പോടെ കാണുന്ന സിനിമയാണ് ഒന്നു മുതൽ പൂജ്യം വരെ. രഘുനാഥ് പാലേരിയാണ് ഈ ചിത്രം സംവിധാനം ചെയ്തത്. മോഹന്‍ലാലും ആശ ജയറാമും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം നവോദയ അപ്പച്ചനാണ് നിര്‍മ്മിച്ചത്. അന്നത്തെ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഇത്.
താളവട്ടം
പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഹിറ്റ് ചിത്രമായ താളവട്ടവും 1986 ലാണ് റിലീസായത്. കാര്‍ത്തികയും ലിസിയുമാണ് ചിത്രത്തിലെ നായികമാരായത്. മോഹൻലാലിന്റെ കരിയറിലെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് താളവട്ടം.
ഒപ്പം ഒപ്പത്തിനൊപ്പം
കലൂര്‍ ഡെന്നീസിന്റെ തിരക്കഥയില്‍ സോമന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഒപ്പം ഒപ്പത്തിനൊപ്പം. ജെറി അമല്‍ദേവിന്റെ മനോഹരമായ ഗാനങ്ങള്‍ക്കൊണ്ട് ശ്രദ്ധേയമായ ചിത്രത്തില്‍ ലാലിനൊപ്പം ശങ്കറും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.
മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു
ശ്രീനിവാസന്റെ തിരക്കഥയില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രമാണ് മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു. ലിസിയാണ് ചിത്രത്തിലെ നായികയായെത്തിയത്. ആ വർഷത്തെ മികച്ച സിനിമകളിൽ ഒന്നായിരുന്നു മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു.
വാര്‍ത്ത
ടി ദാമോധരന്റെ തിരക്കഥയില്‍ ഐവി ശശി സംവിധാനം ചെയ്ത ചിത്രമാണ് വാര്‍ത്ത. മോഹന്‍ലാലും മമ്മൂട്ടിയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തി. ഫെബ്രുവരി 28 നാണ് ചിത്രം റിലീസായത്.
അഭയം തേടി
മോഹന്‍ലാലിനെ നായകനാക്കി ഐവി ശശി സംവിധാനം ചെയ്ത ചിത്രമാണ് അഭയം തേടി. എംടി വാസുദേവന്‍ നായരാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയത്. ശോഭന ആയിരുന്നു ചിത്രത്തിലെ നായിക.
പഞ്ചാഗ്നി
മോഹന്‍ലാലിനെ നായകനാക്കി ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രമാണ് പഞ്ചാഗ്നി. എംടി വാസുദേവന്‍ നായരുടേതാണ് തിരക്കഥ. ഗീത, നദിയ മൊയ്തു, തിലകന്‍ എന്നിവര്‍ ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി
കരിയിലക്കാറ്റുപോലെ
ഇന്‍സ്‌പെക്ടര്‍ അച്യുതന്‍കുട്ടി എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തിയ പദ്മരാജ് ചിത്രമാണ് കരിയിലക്കാറ്റുപോലെ. മോഹൻലാൽ, മമ്മൂട്ടി, റഹ്മാൻ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കാവേരി
രാജീവ് നാഥ് സംവിധാനം ചെയ്ത കാവേരി എന്ന ചിത്രത്തില്‍ ബാലചന്ദ്രന്‍ നായര്‍ എന്ന കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ എത്തിയത്.
ഇനിയും കുരുക്ഷേത്രം
ജെ ശശികുമാറാണ് സംവിധാനം ചെയ്ത ഇനിയും കുരുക്ഷേത്രം എന്ന ചിത്രം പക്ഷേ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ശോഭന, ജഗതി ശ്രീകുമാര്‍, കവിയൂര്‍ പൊന്നമ്മ, അടൂര്‍ ഭാസി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ കഥാപാത്രങ്ങളായി.
ഗീതം
മമ്മൂട്ടി, മോഹന്‍ലാല്‍, ഗീത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സാജന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഗീതം. എസ് എന്‍ സ്വാമിയാണ് ചിത്രത്തിന് തിരക്കഥ എഴുതിയത്.
മിഴിനീര്‍പ്പൂവുകള്‍
കമല്‍ സംവിധാനം ചെയ്ത മിഴിനീര്‍ പൂവുകള്‍ എന്ന ചിത്രത്തിലെ നായകനും മോഹൻലാൽ ആയിരുന്നു. ഉര്‍വശി, ലിസി, സുകുമാരി, ഇന്നസെന്റ് തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തി.
നിമിഷങ്ങള്‍
പികെ എബ്രഹാമിന്റെ തിരക്കഥയില്‍ ആര്‍കെ സംവിധാനം ചെയ്ത ചിത്രമാണ് നിമിഷങ്ങള്‍. മോഹന്‍ലാല്‍, ശങ്കര്‍, നളിനി, ജഗതി ശ്രീകുമാര്‍, കാപ്റ്റന്‍ രാജു തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങൾ.
പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്
മമ്മൂട്ടിയെയും സുഹാസിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഭദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്. സുഹാസിനിയുടെ സഹോദരനായ പോളി എന്ന കഥാപാത്രമായി ഒരു അതിഥി താരത്തെ ലാല്‍ ചിത്രത്തിൽ അവതരിപ്പിച്ചു.
ദൂരെ ദൂരെ ഒരു കൂടുകൂട്ടാം
ശ്രീനിവാസന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് ദൂരെ ദൂരെ ഒരു കൂടുകൂട്ടാം. ലാലിനൊപ്പം മേനക, ജഗതി ശ്രീകുമാര്‍, നെടുമുടി വേണു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഉണ്ടായിരുന്നു.
യുവജനോത്സവം
ശ്രീകുമാരന്‍ തമ്പിയാണ് യുവജനോത്സവം എന്ന ചിത്രം സംവിധാനം ചെയ്തത്. ജയന്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തിയ ചിത്രത്തില്‍ ഉര്‍വശി, സുരേഷ് ഗോപി, മേനക തുടങ്ങിയവരും കഥാപാത്രങ്ങളായി.
എന്റെ എന്റേത് മാത്രം
കലൂർ ഡെന്നിസിന്റെ തിരക്കഥയിൽ ജെ ശശികുമാർ സംവിധാനം ചെയ്ത മോഹന്ലാല് ചിത്രമാണ് എന്റെ എന്റേത് മാത്രം. കാര്‍ത്തിക, ബേബി ശാലിനി, ലാലു അലക്‌സ് എന്നിവരായിരുന്നു മറ്റ് കഥാപാത്രങ്ങൾ.
ശോഭരാജ്
ശോഭരാജ്, ധര്‍മരാജ് എന്നിങ്ങനെ ലാല്‍ ഇരട്ടവേഷത്തിലെത്തിയ ചിത്രമാണ് ശോഭരാജ്. ടിജി രവി, ഉമ്മര്‍, മാധവി തുടങ്ങിയവര്‍ ലാലിനൊപ്പം ഈ ചിത്രത്തില്‍ കഥാപാത്രങ്ങളായി.
പടയണി
ടിഎസ് മോഹന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് പടയണി. സുകുമാരനാണ് ചിത്രം നിര്‍മ്മിച്ചത്. മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, ദേവന്‍ തുടങ്ങിയവര്‍ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തി.
ഹലോ മൈ ഡിയര്‍ റോങ് നമ്പര്‍
പ്രിയദര്‍ശന്‍ - ശ്രീനിവാസന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രമാണ് ഹലൗ മൈ ഡിയര്‍ റോങ് നമ്പര്‍. മണിയന്‍പിള്ള രാജു, ലിസി, മേനക, മുകേഷ് ജഗതി തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു
അടിവേരുകള്‍
പി അനിലിന്റെ സംവിധാനത്തില്‍ 1986 ല്‍ റിലീസ് ചെയ്ത മോഹന്ലാല് ചിത്രമാണ് അടിവേരുകള്‍. കാര്‍ത്തിക, സുരേഷ് ഗോപി, മുകേഷ് തുടങ്ങിയവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.
മനസ്സിലൊരു മണിമുത്ത്
1986 ല്‍ മോഹന്‍ലാലും ജെ ശശികുമാറും വീണ്ടുമൊന്നിച്ചപ്പോള്‍ പിറന്നതാണ് മനസ്സിലൊരു മണിമുത്ത് എന്ന ചിത്രം. സുരേഷ് ഗോപി, ഉര്‍വശി, ശങ്കരാടി തുടങ്ങിയവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സന്മനസ്സുള്ളവര്‍ക്ക് സമാധാനം
ലാലിന്റെ എക്കാലത്തെയും മികച്ച കുടുംബ ചിത്രങ്ങളിലൊന്നാണ് സന്മനസ്സുള്ളവര്‍ക്ക് സമാധാനം. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ കാര്‍ത്തികയും ശ്രീനിവാസനുമാണ് മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
രേവതിക്കൊരു പാവക്കുട്ടി
ഭരത് ഗോപിയും മോഹന്‍ലാലും ഒന്നിച്ച ചിത്രമാണ് രേവതിക്കൊരു പാവക്കുട്ടി. രവി വള്ളത്തോളും ജോണ്‍ പോളും തിരക്കഥ എഴുതിയ ചിത്രം സയ്യ്ദ് കോക്കറാണ് നിര്‍മ്മിച്ചത്. ചിത്രം വേണ്ടത്ര രീതിയിൽ വിജയം കണ്ടില്ല.
കുഞ്ഞാറ്റക്കിളികള്‍
ശോഭന, മോഹന്‍ലാല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജെ ശശികുമാര്‍ സംവിധാനം ചെയ്ത കുഞ്ഞാറ്റക്കിളികള്‍ എന്ന ചിത്രവും 1986 ലാണ് തിയേറ്ററിലെത്തിയത്.
ടിപി ബാലഗോപാലന്‍ എംഎ
മോഹലാലിന് ആദ്യത്തെ സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമാണ് ടിപി ബാലഗോപാലന്‍ എംഎ. ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ ശോഭനയാണ് നായികയായെത്തിയത്.
രാജാവിന്റെ മകന്‍
മോഹന്‍ലാല്‍ വിന്‍സന്റ് ഗോമസ് എന്ന മാസ് കഥാപാത്രമായി എത്തിയത് 1986 ലാണ്. രാജാവിന്റെ മകനിലൂടെ ലാല്‍ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഉയരുകയായിരുന്നു. തമ്പി കണ്ണന്താനമാണ് ചിത്രം സംവിധാനം ചെയ്തത്
ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്
തുടര്‍ച്ചയായി മോഹന്‍ലാല്‍ - സത്യന്‍ അന്തിക്കാട് - ശ്രീനിവാസ് കൂട്ട്‌കെട്ട് നേടിയ വിജയമാണ് ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്. കാര്‍ത്തിക, സീമ, ശ്രീനിവാസ്, തിലകന്‍ തുടങ്ങിയവരും പ്രധാന കതാപാത്രങ്ങളായി എത്തി.
നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍
പദ്മരാജന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത കാവ്യമായിരുന്നു നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന ചിത്രം. ശാരി, തിലകന്‍, വിനീത് തുടങ്ങിയവര്‍ ലാലിനൊപ്പം ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തി. എവർഗ്രീൻ ഹിറ്റ് സിനിമകളിൽ ഒന്നാണ് നമുക്ക് പാർക്കാർ മുന്തിരിത്തോപ്പുകൾ.
സുഖമോ ദേവി
വേണു നാഗവള്ളി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് സുഖമോ ദേവി. ലാലിനൊപ്പം പ്രധാന്യമുള്ള വേഷത്തില്‍ ശങ്കറും ചിത്രത്തിലെത്തി. ഗീത, ഉര്‍വശി എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.