വ്യത്യസ്ത കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ എന്നും അതീവ ശ്രദ്ധപുലര്‍ത്തുന്ന നടനാണ് ജയസൂര്യ. പക്ഷേ മികച്ച ശരീരഘടന കാത്തുസൂക്ഷിക്കുന്നതിലോ ശരിയായ സമയത്ത് ശരിയായ ഭക്ഷണം കഴിക്കുന്നതിലോ ഒട്ടും ശ്രദ്ധയില്ലാത്തയാളാണ് താനെന്നായിരുന്നു ജയസൂരു പറഞ്ഞിരുന്നത്. ഇത് പണ്ടത്തെ കഥ. ഒരു ബുക്ക് തന്റെ ജീവിതശൈലി തന്നെ മാറ്റിമറിച്ചുവെന്നാണ് ഇപ്പോള്‍ ജയസൂര്യ പറയുന്നത്.
സംവിധായകന്‍ ടി വി ചന്ദ്രന്റെ മകന്‍ നല്‍കിയ ഡോണ്ട് ലൂസ് യുവര്‍ മൈന്‍ഡ്, ലൂസ് യുവര്‍ വെയിറ്റ് എന്ന ബുക്കാണ് ജയസൂര്യയുടെ ജീവിത വീക്ഷണങ്ങള്‍ മാറ്റിമറിച്ചത്.
ഇക്കാര്യത്തെക്കുറിച്ച് ജയസൂര്യ പറയുന്നത് ഇങ്ങനെ: ശരീരസംരക്ഷണത്തെക്കുറിച്ചും ശരിയായ ഭക്ഷണ രീതികളെ കുറിച്ചും ഞാന്‍ ബോധവാനായിരുന്നില്ല. പക്ഷേ ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു എത്രമാത്രം പ്രാധാന്യമുണ്ട് ഇക്കാര്യങ്ങള്‍ക്ക് എന്ന്. ഒരു അഭിനേതാവിന് മാത്രമല്ല സ്വന്തം ജീവിതത്തെ സ്നേഹിക്കുന്ന എല്ലാവരും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. നല്ല ഭക്ഷണരീതികളെ കുറിച്ച് ഉള്‍പ്പടെ ആ ബുക്കില്‍ പറയുന്ന കാര്യങ്ങള്‍ ഞാന്‍ ഇപ്പോള്‍ പാലിക്കാറുണ്ട്. ആ ബുക്ക് വായിച്ചതോടെ എന്റെ കാഴ്ചപ്പാടുകള്‍ മാറി.