ഉലകനായകന്‍ കമല്‍ഹാസന്‍ നായകനാകുന്ന ഉത്തമവില്ലന്‍ നവംബര്‍ 7ന് റിലീസാകുന്നു. രമേശ് അരവിന്ദ് സംവിധാനം ചെയ്യുന്ന ഉത്തമവില്ലന്‍ ഒരു കോമഡി ചിത്രമാണ്. ആന്‍ഡ്രിയ ജെര്‍മിയയും ജയറാമുമാണ് ചിത്രത്തിലെ മറ്റ് പ്രധാനറോളുകള്‍ കൈകാര്യം ചെയ്യുന്നത്.
കമല്‍ ഇപ്പോള്‍ ഭക്‍ഷ്യവിഷബാഷയെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലാണ്. ഒക്ടോബര്‍ ആദ്യവാരം ദൃശ്യത്തിന്‍റെ റീമേക്കായ പാപനാശത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം ആരംഭിക്കും.
ചിത്രത്തില്‍ തിരുനെല്‍വേലിക്കാരനായ ഒരു സാധാരണക്കാരന്റെ റോളിലാണ് കമല്‍ എത്തുന്നത്. ഗൌതമിയാണ് നായിക. പാപനാശത്തില്‍ ആശാ ശരത്തും കലാഭവന്‍ മണിയും അഭിനയിക്കുന്നുണ്ട്.
അതേസമയം, കമല്‍ സംവിധാനം നിര്‍വ്വഹിക്കുന്ന വിശ്വരൂപം 2ന്‍റെ ജോലികള്‍ പാപനാശത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായതിനുശേഷമായിരിക്കും പുനഃരാരംഭിക്കുക എന്ന് കമല്‍ഹാസന്‍ അറിയിച്ചു.