ഇരട്ടക്കുഴലുമായി ലിജോ ജോസ് പെല്ലിശ്ശേരി

വ്യാഴം, 24 ഏപ്രില്‍ 2014 (13:49 IST)
PRO
ആമേന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഇരട്ടക്കുഴല്‍. പൃഥ്വിരാജും, ഫഹദ് ഫാസിലും, ഇന്ദ്രജിത്തും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.

ഓഗസ്റ്റ് സിനിമയും ആമേന്‍ മൂവി മൊണാസ്ട്രിയും ചേര്‍ന്നാണ് ഇരട്ടക്കുഴല്‍ നിര്‍മ്മിക്കുന്നത്. മെയ് മാസം മധ്യത്തോടെ ചിത്രീകരണം തുടങ്ങും. അടിയില്ല വെടി മാത്രം എന്ന ടാഗ്‌ലൈനോടെ പുറത്തിറക്കിയ ചിത്രത്തിന്റെ പോസ്റ്ററിന് ഓണ്‍ലൈന്‍ ലോകത്ത് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.

കൊമേഴ്‌സ്യല്‍ ചിത്രത്തിന്റെ സകലചേരുവകളും ചേര്‍ത്തായിരിക്കും ഇരട്ടക്കുഴല്‍ ഒരുക്കുക. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമായിരിക്കുമിതെന്നാണ് സൂചന. ലിജോയുടെ അടുത്ത ചിത്രം ആന്റിക്രൈസ്റ്റാണെന്ന് നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ചിത്രത്തിന് വന്‍ ബജറ്റും തയ്യാറെടുപ്പുകളും വേണ്ടിവരുന്നതിനാല്‍ ഈ ചിത്രം തല്‍ക്കാലം മാറ്റിവച്ചിരിക്കുകയാണ്.



വെബ്ദുനിയ വായിക്കുക