ഇത് പുതിയ നിയമമല്ല, പഴയ നിയമം, ‘ആ രാത്രി’ ഓര്‍മ്മയുണ്ടോ? പിന്നെന്തിന് മമ്മൂട്ടി അഭിനയിച്ചു?!
ബുധന്‍, 17 ഫെബ്രുവരി 2016 (16:51 IST)
1983ലാണ് മമ്മൂട്ടി നായകനായ ‘ആ രാത്രി’ റിലീസ് ആകുന്നത്. കലൂര്‍ ഡെന്നിസായിരുന്നു തിരക്കഥ. പൂര്‍ണിമ ജയറാമായിരുന്നു ആ രാത്രിയിലെ നായിക. സിനിമ സാമ്പത്തികമായി വിജയിച്ചു.
ആ ചിത്രത്തിന്‍റെ കഥയെന്താണെന്നറിയുമോ? കഥ പറയേണ്ട കാര്യമില്ല. കാരണം 2016ല്‍ മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ ‘പുതിയ നിയമം’ എന്ന ചിത്രത്തിനും അതേ കഥ തന്നെയാണ്. നയന്‍താരയ്ക്ക് പകരം പൂര്‍ണിമയാണെന്ന വ്യത്യാസം മാത്രം.
വ്യത്യാസം പറയാനാണെങ്കില്‍ വേറെയുമുണ്ട്. ആ രാത്രിയില്‍ പൂര്‍ണിമ ആത്മഹത്യ ചെയ്യും. പുതിയ നിയമത്തില്‍ നയന്‍താര ആത്മഹത്യ ചെയ്യുന്നില്ല.
ഭാര്യയോട് വില്ലന്‍മാര്‍ ചെയ്യുന്ന ക്രൂരതയ്ക്ക് ഭര്‍ത്താവ് പകരം ചോദിക്കുന്നതാണ് രണ്ടിന്‍റെയും ത്രെഡ്. പ്രതികാരം ചെയ്യുന്ന രീതിക്ക് മാത്രം പുതിയ നിയമത്തില്‍ വ്യത്യാസമുണ്ട്.
ആ രാത്രിയുടെയും പുതിയ നിയമത്തിന്‍റെയും കഥയ്ക്ക് അവിശ്വസനീയമായ സാദൃശ്യമുണ്ടെന്നിരിക്കെ മമ്മൂട്ടി എന്തിനായിരിക്കും ആ ചിത്രത്തില്‍ അഭിനയിച്ചത്? അതോ, ആ രാത്രിയുടെ കഥ മമ്മൂട്ടി മറന്നുപോയിരിക്കുമോ?
കാര്യമെന്തായാലും, കഥ മലയാളികള്‍ നേരത്തേ കണ്ടതാണെങ്കിലും ‘പുതിയ നിയമം’ മെഗാഹിറ്റാണ്. മമ്മൂട്ടി - നയന്‍താര ടീമിന് മറ്റൊരു ബ്ലോക്ക് ബസ്റ്റര്‍ കൂടി.