ആറ്റുകാല്‍ പൊങ്കാലയിടാന്‍ എത്തുന്നവര്‍ക്കെല്ലാം പൃഥ്വിരാജിന്‍റെ വക 5000 രൂപ !

വ്യാഴം, 25 ഫെബ്രുവരി 2016 (15:07 IST)
ആറ്റുകാല്‍ പൊങ്കാലയിടാന്‍ എത്തുന്നവര്‍ക്കെല്ലാം പൃഥ്വിരാജിന്‍റെ വക 5000 രൂപ ! ഇത് വായിച്ച് ഞെട്ടിയിരിക്കുകയാണോ? എങ്കില്‍ ഇതിനേക്കാള്‍ വലിയ ഞെട്ടല്‍ പൃഥ്വിരാജും ഞെട്ടി. പ്രഖ്യാപനം സാക്ഷാല്‍ ജയസൂര്യയുടെ വകയായിരുന്നു.
 
വനിത ഫിലിം അവാര്‍ഡ് വേദിയായിലായിരുന്നു ജയസൂര്യയുടെ ഈ അപ്രതീക്ഷിത പാര. മികച്ച നടനുള്ള സ്പെഷ്യല്‍ പെര്‍ഫോമന്‍സ് അവാര്‍ഡാണ് ജയസൂര്യയ്ക്ക് ലഭിച്ചത്. അവാര്‍ഡ് തുക ജയസൂര്യ വി ഡി രാജപ്പന്‍റെ കുടുംബത്തിന് കൈമാറി. അതിന് ശേഷമായിരുന്നു പൃഥ്വിരാജിനെ ഞെട്ടിച്ചുകൊണ്ട് ജയസൂര്യയുടെ പാര വന്നത്.
 
തുടര്‍ച്ചയായ ഹിറ്റുകള്‍ക്ക് സമ്മാനമായി പൊങ്കാലയിടാനെത്തുന്നവര്‍ക്കെല്ലാം പൃഥ്വിരാജ് 5000 രൂപ വീതം കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് ജയസൂര്യ തന്‍റെ പ്രസംഗത്തിനിടയില്‍ പ്രഖ്യാപിച്ചത്. ജയസൂര്യയുടെ പ്രഖ്യാപനം കേട്ട് സദസ്സിലിരുന്ന പൃഥ്വി ആദ്യം ഒന്നന്ധാളിച്ചു. പിന്നീട് പൊട്ടിച്ചിരിച്ചു.
 
മികച്ച നടനുള്ള പുരസ്കാരം തമിഴ് സംവിധായകന്‍ ഗൌതം വാസുദേവ് മേനോനില്‍ നിന്നാണ് പൃഥ്വിരാജ് ഏറ്റുവാങ്ങിയത്.

വെബ്ദുനിയ വായിക്കുക