മദ്രാസിലെ ഒരു സ്റ്റുഡിയോയില്‍ വച്ചായിരുന്നു പ്രേംപൂജാരിയുടെ ഡബ്ബിംഗ്. ഞാനവിടെ എത്തുമ്പോള്‍ ലാലേട്ടന്‍ അദ്ദേഹത്തിന്റെ ഏതോ പടത്തിനുവേണ്ടി ഡബ്ബ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഞാന്‍ പുറത്ത് കാത്ത് നിന്നു. കുറച്ച് കഴിഞ്ഞ് ഞാന്‍ അദ്ദേഹത്തിന്റെ ഡബ്ബിങ് കാണാനായി അകത്തേക്ക് കയറി ചെന്നു. അവിടെ താന്‍ കണ്ട് കാഴ്ച ഞെട്ടിക്കുന്നതായിരുന്നു.
എന്നെ സംബന്ധിച്ചിടത്തോളം അത് അത്ഭുതം തന്നെയായിരുന്നുവെന്ന് ബോബന്‍ പറഞ്ഞു. എനിക്കിന്നും ഇരുന്ന് ഡബ്ബിംഗ് ചെയ്യാന്‍ കഴിയില്ല. മുള്ളിന്മേല്‍ നിന്നാണ് ഞാനാ ദൗത്യം നിര്‍വ്വഹിച്ചുപോരുന്നത്. വളരെ പേടിച്ചും സാവകാശമെടുത്തുമാണ് ഞാനിന്നും ഡബ്ബ് ചെയ്യുന്നത്. അപ്പോഴാണ് ഇവിടെ ഒരു മനുഷ്യന്‍ വളരെ ഈസിയായി അത് ചെയ്യുന്നത് കണ്ടത്.