അവര്‍ ഒന്നിച്ചു - അനൂപ് മേനോനും ആന്‍ അഗസ്റ്റിനും!

തിങ്കള്‍, 25 ജൂണ്‍ 2012 (14:13 IST)
PRO
അനൂപ് മേനോനും ആന്‍ അഗസ്റ്റിനും - ഇവര്‍ ജോഡിയായി ഒരു സിനിമ ഇതുവരെ വന്നിട്ടുണ്ടോ? ‘ഇല്ല’ എന്നാവും ഉത്തരം. ഇന്ദ്രജിത്തും പത്മപ്രിയയുമോ? ‘ഇല്ലേയില്ല’ എന്ന് പറയാം അല്ലേ? കുഞ്ചാക്കോ ബോബനും നിത്യാ മേനോനും? ‘തീര്‍ത്തും ഇല്ല’. ജയസൂര്യയും മേഘ്‌നാ രാജും? - ഉണ്ട്, അവര്‍ ഒരു പടത്തില്‍ - ബ്യൂട്ടിഫുളില്‍ - ഒരുമിച്ചിട്ടുണ്ട്. പക്ഷേ ആ ചിത്രത്തില്‍ മേഘ്നയുടെ നായകന്‍ അനൂപ് മേനോന്‍ ആയിരുന്നില്ലേ?

എന്തായാലും ഇതുവരെ ചേര്‍ന്നിട്ടില്ലാത്തവര്‍ - ചേര്‍ന്നിട്ടില്ലാത്ത ചിന്തകള്‍ - ചേര്‍ന്നിട്ടില്ലാത്ത കഥകള്‍ - ചേര്‍ത്തുവയ്ക്കുകയാണ് സംവിധായകന്‍ വി കെ പ്രകാശ്. ‘പോപ്പിന്‍സ്’ എന്നാണ് പടത്തിന് പേര്. ജയപ്രകാശ് കുളൂരിന്‍റെ നാടകത്തെ ആസ്പദമാക്കിയെടുക്കുന്ന സിനിമ.

ബാംഗ്ലൂരില്‍ ചിത്രീകരണം പുരോഗമിക്കുന്ന പോപ്പിന്‍സ് നാല് കപ്പിള്‍സിന്‍റെ കഥയാണ് പറയുന്നത്. വളരെ കളര്‍ഫുളായ, എന്നാല്‍ ജീവിതയാഥാര്‍ത്ഥ്യങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന പ്രമേയം. ട്രിവാന്‍ഡ്രം ലോഡ്ജിന് ശേഷം വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രം.

ബാംഗ്ലൂരില്‍ ഇന്ന് ഉടന്‍ തന്നെ പോപ്പിന്‍സിന്‍റെ ചിത്രീകരണം തിരുവനന്തപുരത്തേക്ക് ഷിഫ്റ്റ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക