അവര്‍ക്ക് ദിലീപിനെയും മമ്മൂട്ടിയെയും വേണം, ഇപ്പോള്‍ നിവിന്‍ പോളിയെയും!

വെള്ളി, 14 ഓഗസ്റ്റ് 2015 (16:06 IST)
ഇറോസ് ഇന്‍റര്‍നാഷണല്‍ എന്ന വമ്പന്‍ സിനിമാക്കമ്പനി മലയാള സിനിമാലോകത്തേക്കും എത്തുകയാണ്. അവര്‍ ആദ്യം നിര്‍മ്മിച്ച മലയാളചിത്രം ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ലൈഫ് ഓഫ് ജോസൂട്ടി’ എന്ന ദിലീപ് സിനിമയാണ്. അവരുടെ അടുത്ത നിര്‍മ്മാണ സംരംഭത്തില്‍ മമ്മൂട്ടിയാണ് നായകന്‍. ഉദയ് അനന്തന്‍ സംവിധാനം ചെയ്യുന്ന ‘വൈറ്റ്’.
 
ഇനി നിവിന്‍ പോളിയെയാണ് ഇറോസ് ഇന്‍റര്‍നാഷണല്‍ ലക്‍ഷ്യം വയ്ക്കുന്നത്. നിവിന്‍ പോളി നായകനാകുന്ന ‘ആക്ഷന്‍ ഹീറോ ബിജു’ എന്ന ചിത്രം വിതരണം ചെയ്യാന്‍ ഇറോസ് തീരുമാനിച്ചിരിക്കുന്നു. ഈ ചിത്രം നിര്‍മ്മിക്കുന്നതും നിവിന്‍ പോളി തന്നെയാണ്.
 
ദിനം‌പ്രതി കുതിച്ചുയരുകയാണ് നിവിന്‍ പോളിയുടെ താരമൂല്യം. ഇപ്പോള്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചിരിക്കുന്നു. അടുത്തതായി തമിഴിലും മലയാളത്തിലുമായി ഒരു ത്രില്ലര്‍ സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണ് നിവിന്‍ പോളി.

വെബ്ദുനിയ വായിക്കുക