അമേരിക്കയില്‍ ടെക്കികള്‍ കൊല്ലപ്പെടുന്നു, പൃഥ്വി അന്വേഷിക്കും!

ബുധന്‍, 22 ഒക്‌ടോബര്‍ 2014 (14:53 IST)
സീരിയല്‍ കില്ലിങിന്‍റെ കഥയുമായി മലയാളത്തില്‍ ഒരു സിനിമ. അമേരിക്കയില്‍ ഐ ടി പ്രൊഫഷണലുകള്‍ കൊല്ലപ്പെടുന്നതാണ് കഥ. അന്വേഷിക്കുന്നത്, മലയാളത്തിന്‍റെ സ്വന്തം പൃഥ്വിരാജ്.
 
അറ്റ്‌ലാന്‍റ പൊലീസിലെ ഇന്ത്യന്‍ വംശജനായ ഉദ്യോഗസ്ഥനായി പൃഥ്വി അഭിനയിക്കുന്ന ഈ സിനിമയുടെ പേര് 'ഇവിടെ'. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം അമേരിക്കയിലാണ് പൂര്‍ണമായും ചിത്രീകരിക്കുന്നത്.
 
നിവിന്‍ പോളി, ഭാവന, വൈ ജി മഹേന്ദ്ര, അജു വര്‍ഗീസ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ധാര്‍മ്മിക് ഫിലിം പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന 'ഇവിടെ' മലയാളത്തിലെ ബിഗ് ബജറ്റ് മൂവികളില്‍ ഒന്നായിരിക്കും.
 
എറിക് ഡിക്സണാണ് ചിത്രത്തിന്‍റെ ക്യാമറ ചലിപ്പിക്കുന്നത്. താരങ്ങളും സാങ്കേതിക വിദഗ്ധരും കൂടുതലായും വിദേശികളാണ് എന്നതാണ് 'ഇവിടെ'യുടെ ഒരു പ്രത്യേകത.

വെബ്ദുനിയ വായിക്കുക