അനുരാഗം തളിര്‍ക്കുന്നു, കബാലി വന്നിട്ടും !

തിങ്കള്‍, 25 ജൂലൈ 2016 (14:31 IST)
അനുരാഗ കരിക്കിന്‍‌വെള്ളം സൂപ്പര്‍ഹിറ്റാവുകയാണ്. പൃഥ്വിരാജ് നിര്‍മ്മിച്ച ഈ ലവ് സ്റ്റോറി കബാലി തരംഗത്തിനിടയിലും തലയുയര്‍ത്തിനില്‍ക്കുന്നു. കുടുംബപ്രേക്ഷകരുടെ പിന്തുണയാണ് അനുരാഗ കരിക്കിന്‍‌വെള്ളത്തിന് കരുത്താകുന്നത്.
 
ബിജുമേനോനും ആസിഫ് അലിയും രജിഷയും മത്സരിച്ചഭിനയിക്കുന്ന സിനിമ പ്രേമത്തിന് ശേഷം പ്രണയത്തിന്‍റെ നൂലിഴകളില്‍ കോര്‍ത്ത ഒരു മനോഹര സിനിമയാണ്. നവാഗതനായ ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ചിത്രത്തിന് രചന നിര്‍വഹിച്ചത് നവീന്‍ ഭാസ്കര്‍.
 
16 ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം ഈ സിനിമ വാരിക്കൂട്ടിയത് 8.5 കോടി രൂപ. വെറും 3.5 കോടി രൂപ ബജറ്റില്‍ ഒരുങ്ങിയ ഈ സിനിമ കൂടുതല്‍ വലിയ വിജയത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.
 
ഈദിന് പ്രദര്‍ശനത്തിനെത്തിയ സിനിമകളില്‍ കബാലി തരംഗത്തിലും നിലതെറ്റാതെ പിടിച്ചുനില്‍ക്കുകയാണ് അനുരാഗ കരിക്കിന്‍‌വെള്ളം. 

വെബ്ദുനിയ വായിക്കുക