അടൂരും തോപ്പിലുമല്ലാത്ത ഒരു ഭാസി!

Webdunia
ബുധന്‍, 28 ജനുവരി 2015 (14:31 IST)
ഇന്ദ്രജിത്ത് നായകനാകുന്ന പുതിയ സിനിമയുടെ പേരാണത് - അടൂരും തോപ്പിലുമല്ലാത്ത ഒരു ഭാസി! വ്യത്യസ്തമായ പേരുപോലെ തന്നെ വ്യത്യസ്തമായ കഥയുമാണ് ചിത്രത്തിന്‍റേത്. ഒരു സിനിമാ തിയേറ്റര്‍ നടത്തിക്കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുന്ന ഭാസി എന്ന യുവാവായാണ് ഇന്ദ്രജിത്ത് അഭിനയിക്കുന്നത്.
 
നവാഗതനായ വിഷ്ണു വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയെഴുതുന്നത് ജയരാജ് മിത്ര. ഇന്ദ്രജിത്തിന്‍റെ കാമുകിയായി ശ്രിന്ദയും ഭാര്യയായി രചന നാരായണന്‍‌കുട്ടിയും അഭിനയിക്കുന്നു.
 
തിയേറ്ററിലെ പ്രൊജക്ടര്‍ ഓപ്പറേറ്ററായി ശ്രീജിത് രവി വേഷമിടുന്നു. എസ് പി ശ്രീകുമാറും സഞ്ജു ശിവറാമും ഇന്ദ്രജിത്തിന്‍റെ സുഹൃത്തുക്കളായി എത്തുന്നു.
 
തിയേറ്റര്‍ ഓണറുടെ ജീവിതക്ലേശങ്ങള്‍ പ്രമേയമാക്കുന്ന സിനിമകള്‍ മുമ്പും പലരും ആലോചിച്ചതാണ്. മോഹന്‍ലാലിനെ നായകനാക്കി ടാക്കീസ് എന്നൊരു പ്രൊജക്ട് ചിത്രീകരണഘട്ടം വരെയെത്തിയ ശേഷം ഉപേക്ഷിക്കപ്പെട്ടിരുന്നു.