ഇന്ത്യന്‍ സിനിമാലോകത്തെ അതികായനായ എ ആര്‍ മുരുഗദോസാണ് അടുത്ത വിജയ് ചിത്രം ഒരുക്കുന്നത്. തുപ്പാക്കി, കത്തി എന്നീ ബ്ലോക്ബസ്റ്ററുകള്‍ക്ക് ശേഷം ഈ ടീമിന്‍റേതായി ഒരു സിനിമ വരുമ്പോള്‍ അതൊരു സാധാരണ ചിത്രമാകില്ല എന്നത് ഉറപ്പ്.
കോളിവുഡില്‍ നിന്ന് കേള്‍ക്കുന്ന പുതിയ ഒരു വര്‍ത്തമാനം, അടുത്ത വിജയ് ചിത്രം ഒരു മലയാളം സിനിമയുടെ റീമേക്ക് ആയിരിക്കുമെന്നാണ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ‘ഒപ്പം’ റീമേക്ക് ചെയ്യാനാണ് മുരുഗദോസിന്‍റെ പദ്ധതിയെന്നും കേള്‍ക്കുന്നു.
ഇതനുസരിച്ചാണെങ്കില്‍ അടുത്ത സിനിമയില്‍ വിജയ് കഥാപാത്രം അന്ധനായിരിക്കും. തകര്‍പ്പന്‍ ആക്ഷന്‍ സീക്വന്‍സുകള്‍ ഉള്ള ഒരു ഗംഭീര ത്രില്ലറായ ഒപ്പം വിജയുടെ ഇമേജിന് ചേരുന്ന വിധം മാറ്റിത്തീര്‍ക്കാനാണ് മുരുഗദോസ് ശ്രമിക്കുന്നതെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ല.