അതേസമയം, ഈ സിനിമയില്‍ ഒരു രണ്ടാം നായികയുമുണ്ട്. അജിത്തിന്റെ സഹോദരിയുടെ വേഷം. ചിത്രത്തില്‍ വളരെ നിര്‍ണായകമായ ഒരു കഥാപാത്രമാണിത്. എന്നാല്‍ ഇപ്പോള്‍ അജിത്തും ശിവയും ഒരു പ്രതിസന്ധിയിലാണ്. ഈ കഥാപാത്രത്തെ അവതരിപ്പിക്കാനായി തെന്നിന്ത്യയിലെ താരസുന്ദരിമാരെ പലരെയും സമീപിച്ചെങ്കിലും ആരും തയ്യാറല്ല എന്നതാണ് അവരെ കുഴക്കുന്നത്.
അജിത്തിന്റെ സിനിമയില്‍ വെറും ഒരു ഐറ്റം നമ്പര്‍ മാത്രമാണെങ്കിലും ചെയ്യാന്‍ തയ്യാറാണെന്നും അജിത്തിന്റെ സഹോദരിയായി അഭിനയിക്കാനില്ലെന്നും താരറാണിമാര്‍ അറിയിച്ചിരിക്കുകയാണ്. അജിത്തിന്റെ സഹോദരിയായി അഭിനയിച്ചാല്‍ പിന്നീടൊരിക്കലും അജിത്തിന്റെ നായികയായി അഭിനയിക്കാന്‍ കഴിയില്ലെന്നും പ്രേക്ഷകര്‍ അംഗീകരിക്കില്ലെന്നും അവര്‍ ഭയപ്പെടുന്നു.