അങ്ങനെ അവര്‍ ഒന്നിക്കുന്നു - മോഹന്‍ലാലും രാ‍ജമൌലിയും?

ശനി, 26 ഡിസം‌ബര്‍ 2015 (18:08 IST)
തെലുങ്ക് സിനിമാലോകത്ത് ഒരു കടുത്ത മോഹന്‍ലാല്‍ ആരാധകനുണ്ട്. അത് മറ്റാരുമല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ നമ്പര്‍ വണ്‍ സംവിധായകനായ എസ് എസ് രാജമൌലി. മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യുക എന്ന രാജമൌലിയുടെ ഏറ്റവും വലിയ മോഹമാണ്.
 
ഒരിക്കല്‍ ഒരു പ്രൊജക്ടിന്‍റെ ചര്‍ച്ചകള്‍ ഏറെ പുരോഗമിച്ചതുമാണ്. എന്നാല്‍ എന്തുകൊണ്ടോ അത് യാഥാര്‍ത്ഥ്യമായില്ല. ബാഹുബലിക്ക് ശേഷം രാജമൌലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ രാജമൌലി തയ്യാറായില്ല.
 
എന്തായാലും ഇപ്പോള്‍ മോഹന്‍ലാല്‍ ഒരു ചിത്രം തന്‍റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുകയാണ്. രാജമൌലിയും മോഹന്‍ലാലും ഒരുമിച്ച് നില്‍ക്കുന്ന ചിത്രമാണ് ലാലേട്ടന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സമീപ ദിവസങ്ങളിലെന്നോ എടുത്ത സ്റ്റില്ലെന്ന് ഇരുവരുടെയും ലുക്കുകള്‍ തെളിയിക്കുന്നു.
 
ഒരു വലിയ പ്രൊജക്ട് അണിയറയില്‍ ഒരുങ്ങുകയാണോ? കാത്തിരിക്കാം.

വെബ്ദുനിയ വായിക്കുക