ഫൈനലിൽ എത്തുന്നത് തന്നെ വലിയ കാര്യം! - മെസിപ്പട പറയുന്നു

Webdunia
ബുധന്‍, 13 ജൂണ്‍ 2018 (10:44 IST)
റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീനയുടെ ലക്ഷ്യം സെമി ഫൈനലില്‍ എത്തുകയാണെന്ന് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലൊഡിയോ ടാപിയ. സെമിയിലെങ്കിലും എത്താൻ കഴിയുന്നത് വലിയ കാര്യമാണെന്നാണ് ഇവരുടെ പക്ഷം. 
 
കഴിഞ്ഞ തവണ ഫൈനലില്‍ ഇടം നേടിയ ടീമില്‍ സൂപ്പര്‍ താരം മെസിയടക്കം ഉണ്ടായിട്ടും ഇത്തവണ കിരീട പ്രതീക്ഷയില്ലെന്നാണ് പ്രസിഡന്റിനെ അഭിപ്രായം. അതേസമയം ടീമിന് കിരീട പ്രതീക്ഷയില്ലെന്നു തന്നെയാണ് മെസിയുടെയും അഭിപ്രായം.
 
എന്നാൽ ഇത്തവണ ലോകകപ്പ് നേടാൻ സാധ്യതയുള്ള ടീമുകളിൽ മെസ്സി അർജന്റീനയെ ഉൾപ്പെടുത്തിയിട്ടില്ല. നിലവിലെ ചാമ്പ്യ‌ൻ‌മാരായ ജർമനിക്കും സ്‌പെയിനിനും ഫ്രാൻസിനും ബ്രസീലിനുമാണ് മെസ്സി സധ്യത ക‌ൽ‌പിക്കുന്നത്. 
 
അതേ സമയം മെസ്സിൽ അർജന്റീനയിൽ നിന്നും വിരമിച്ചാൽ പിന്നീടുള്ള മത്സരങ്ങൾ ടീമിന് അത്ര എളുപ്പമായിരിക്കില്ല. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പോലും പരുങ്ങിയ ടീമിന്റെ അവാസാന യോഗ്യതാ മത്സരത്തിൽ ഹാട്രിക് ഗോളുകൾ സ്വന്തമാക്കിയാണ് മെസ്സി ലോകകപ്പിലേക്ക് വഴിയൊരുക്കിയത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article