തീ പാറും പോരാട്ടം ഇന്ന്; ചുവന്ന ചെകുത്താന്മാരെ തളയ്‌ക്കാന്‍ ഫ്രഞ്ച് പടയ്‌ക്കാകുമോ ?

ചൊവ്വ, 10 ജൂലൈ 2018 (08:04 IST)
റഷ്യന്‍ ലോകകപ്പിന്റെ ആദ്യ സെമി ഫൈനല്‍ ഇന്ന്. കരുത്തരായ ഫ്രാന്‍സും ബെല്‍‌ജിയവും നേര്‍ക്കുനേര്‍ വരുമ്പോള്‍ ജയം ആര്‍ക്കെന്ന് പറയാനാകാത്ത അവസ്ഥയാണുള്ളത്.

കരുത്തിലും താരമികവിലും ബലാബലം നില്‍ക്കുന്ന ടീമുകള്‍ ആയതിനിനാല്‍ ഇന്നത്തെ മത്സരം പ്രവചനാതീതമാകുമെന്നതില്‍ സംശയമില്ല.

ഫുട്‌ബോള്‍ ചരിത്രത്തില്‍ ഒരു കിരീടം നേടിയിട്ടുള്ളതിനാല്‍ ഫ്രാന്‍സിനെയാണ് സെമിയില്‍ വന്‍ ശക്തിയായി പലരും പരിഗണിക്കുന്നത്. എന്നാല്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്ന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്വന്തമാക്കാന്‍ കഴിഞ്ഞു എന്നതാണ് ബെല്‍ജിയത്തിന് പ്രതീക്ഷ പകരുന്നത്.

73 ല്‍ 30 തവണയും ബെല്‍ജിയമാണ് വിജയകൊടി നാട്ടിയത്. ഫ്രാന്‍സ് 24 തവണ ജയിച്ചുകയറിയപ്പോള്‍ 19 മത്സരങ്ങള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു. ഈയടുത്ത് നടന്ന പോരാട്ടങ്ങളിലും മുന്‍തൂക്കം ഫ്രാന്‍സിനാണ്. അവസാനം കളിച്ച 11 മത്സരങ്ങളില്‍ അഞ്ച് തവണ ജയിച്ച ഫ്രാന്‍സിനെതിരേ മൂന്ന് തവണയാണ് ബെല്‍ജിയം ജയം കണ്ടത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍