അര്‍ജന്റീനയ്ക്ക് നൈജീരിയയും ഐസ്ലന്‍ഡിന് ക്രൊയേഷ്യയുമാണ് ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ എതിരാളികള്‍. പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ച ക്രൊയേഷ്യ തങ്ങളുടെ സൂപ്പര്‍ താരങ്ങളെ പുറത്തിരുത്തിയാകും ഐസ്ലന്‍ഡിനെ നേരിടാനൊരുങ്ങുകയെന്ന പരിശീലകന്‍ സ്ലാട്ടോ ഡാലിക്ക് വ്യക്തമാക്കിയതാണ് അര്‍ജന്റീനയെ ആശങ്കയിലാക്കിയിരിക്കുന്നത്.
അര്‍ജന്റീനയ്ക്ക് പ്രീ ക്വാര്‍ട്ടറില്‍ കടക്കണമെങ്കില്‍ നൈജീരിയയെ തോല്‍പ്പിക്കുന്നതിനൊപ്പം ഐസ്ലന്‍ഡ് തോല്‍ക്കുകയും വേണം. എന്നാല്‍, ക്രൊയേഷ്യൻ പരിശീലകന്റെ വെളിപ്പെടുത്തലിൽ പ്രീക്വാർട്ടർ അകലെയാകുമോ എന്ന ആശങ്കയിലാണ് അർജന്റീനൻ ടീം. ആറോളം പ്രമുഖരില്ലാതെ ഇറങ്ങുമെന്ന ക്രൊയേഷ്യന്‍ പരിശീലകന്റെ പ്രഖ്യാപനം അര്‍ജന്റീന ആരാധകരെ ആശങ്കയിലാക്കുന്നു.
ക്രൊയേഷ്യയ്‌ക്കെതിരേ ജയിച്ചാല്‍ ഐസ്ലന്‍ഡാകും ഗ്രൂപ്പില്‍ നിന്ന് യോഗ്യത നേടുന്ന രണ്ടാം ടീം. അര്‍ജന്റീനയെ തോല്‍പിക്കാനായാല്‍ ഇപ്പോള്‍ ഇപ്പോള്‍ മൂന്ന് പോയിന്റുള്ള നൈജീരിയ നോക്കൗട്ടിലേയ്ക്ക് മുന്നേറും. നല്ല മാര്‍ജിനില്‍ ക്രൊയേഷ്യയെ തോല്‍പിക്കുകയും അര്‍ജന്റീന നൈജീരിയയെ തോല്‍പിക്കുകയും ചെയ്താല്‍ ഐസ്ലന്‍ഡിനും സാധ്യതയുണ്ട്.