നെടുമങ്ങാട്‌ ഓട്ടം ചൊവ്വാഴ്ച

ചൊവ്വ, 12 മാര്‍ച്ച് 2013 (18:09 IST)
PRO
PRO
നെടുമങ്ങാട്‌ അമ്മന്‍ കൊട കുത്തിയോട്ടത്തോട്‌ അനുബന്ധിച്ച്‌ നടക്കു പ്രസിദ്ധമായ നെടുമങ്ങാട്‌ ഓട്ടം ചൊവ്വാഴ്ച നടക്കും. നെടുമങ്ങാട്ടെ മേലാങ്കോട്‌ ദേവീക്ഷേത്രം, മുത്തുമാരിയമ്മന്‍ ദേവസ്ഥാനം, മുത്താരമ്മന്‍ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലെ പ്രധാന ചടങ്ങുകളില്‍ ഒന്നാണ്‌ കുത്തിയോട്ടം.

ചൊവ്വാഴ്ച രാത്രി ഒന്‍പത്‌ മണിക്ക്‌ ആരംഭിക്കുന്ന കുത്തിയോട്ടത്തില്‍ സാക്ഷ്യം വഹിക്കാന്‍ ജാതിമതഭേദമന്യേ ഭക്തര്‍ വൈകിട്ടോ‍ടെ ക്ഷേത്രത്തിലെത്തും. ചടങ്ങ്‌ പ്രമാണിച്ച്‌ പ്രാദേശിക അവധി നല്‍കിയിട്ടു‍ണ്ട്‌.

വിവിധ പ്രദേശങ്ങളിലേക്ക്‌ കെഎസ്‌ആര്‍ടിസി പ്രത്യേക സര്‍വ്വീസ്‌ നടത്തും. ആരോഗ്യ വകുപ്പ്‌, പൊലീസ്‌, വാട്ടര്‍ അതോറിറ്റി, ഫയര്‍ ഫോഴ്സ്‌ എന്നീ വകുപ്പുകളും എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്‌.

വെബ്ദുനിയ വായിക്കുക