സമൃദ്ധിയുമായി ഡ്രാഗന്‍ കപ്പല്‍

Webdunia
PRO
നിര്‍ഭാഗ്യത്തിന്‍റെ തിരയിലൂടെ വേണമെങ്കിലും ഭാഗ്യം കൊണ്ടുവരാന്‍ സാധിക്കുന്ന ഫെംഗ്ഷൂയി വസ്തുവാണ് ഡ്രാഗന്‍ കപ്പല്‍. ചൈനയില്‍ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഈ ഫെംഗ്ഷൂയി വസ്തു ഭാഗ്യാനുഭവങ്ങള്‍ക്ക് വേണ്ടി സൂക്ഷിക്കുക പതിവാണ്.

  ഈ ഭാഗ്യ യാനം സൂക്ഷിക്കേണ്ടതിന് ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്      
സ്വര്‍ണ നിറത്തിലുള്ള കപ്പലിന് വ്യാളീ മുഖമാണ് ഉള്ളത്. കപ്പലില്‍ വ്യാപാരികള്‍ കച്ചവട സാധനങ്ങളും സ്വര്‍ണവുമായി ഇരിക്കുന്ന നിലയിലാണ്. വ്യാപാരികള്‍ ഈ ഫെംഗ്ഷൂയി ഭാഗ്യവസ്തു സൂക്ഷിക്കുന്നത് എല്ലാ ഐശ്വര്യങ്ങള്‍ക്കും കാരണമാവുമെന്നാണ് ഫെംഗ്ഷൂയി വിദഗ്ധര്‍ പറയുന്നത്.

ഡ്രാഗന്‍ കപ്പല്‍ ഓഫീസുകളിലും അതേപോലെ വീടുകളിലും ഭാഗ്യദായകമാവുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നാല്‍, ഈ ഭാഗ്യ യാനം സൂക്ഷിക്കേണ്ടതിന് ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. വളരെ നീണ്ട ഒരു വ്യാപാര യാത്ര കഴിഞ്ഞ് വരുന്നു എന്ന സങ്കല്‍പ്പത്തില്‍, വീടിനുള്ളിലേക്ക് അഭിമുഖമായി വേണം ഡ്രാഗന്‍ കപ്പല്‍ വയ്ക്കേണ്ടത്.

കപ്പലിന്‍റെ മുന്‍‌വശം വീടിന് അല്ലെങ്കില്‍ ഓഫീസിന് വെളിയിലേക്ക് വരത്തക്ക രീതിയില്‍ വച്ചാല്‍ ഗുണത്തിനു പകരം ദോഷ ഫലമായിരിക്കും ഉണ്ടാവുകയെന്ന് ഫെംഗ്ഷൂയി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതായത്, സമ്പത്ത് അകത്തേക്ക് വരേണ്ടതിനു പകരം പുറത്തേക്കൊഴുകുന്ന അവസ്ഥ.