ഭാവി പ്രവചിക്കുന്ന യിന്നും യാംഗും

Webdunia
ചൊവ്വ, 5 മെയ് 2009 (18:12 IST)
PROPRO
ഭാവിയെ കുറിച്ച് അറിയാന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്? വരും കാലം നല്ലതോ ചീത്തയോ എന്ന ഒരു ഏകദേശ ധാരണ കിട്ടുമെങ്കില്‍ അതനുസരിച്ച് മുന്നോട്ട് പോകാമെന്നായിരിക്കും മിക്കവരും ആഗ്രഹിക്കുന്നത്. ചൈനീസ് ശാസ്ത്രമായ ഫെംഗ്ഷൂയിയിലും ഭാവി അറിയാനും പ്രവചിക്കാനും ലളിതമായ ഒരു മാര്‍ഗമുണ്ട്.

ചൈനീസ് വിശ്വാസ പ്രകാരം നല്ല ഊര്‍ജ്ജമായ ‘ചി’ യെ നിയന്ത്രിക്കുന്നത് യിന്നും യാംഗുമാണ്. ചൈനീസ് ശാസ്ത്രമനുസരിച്ച് യിന്‍ യാംഗ് വടികള്‍ ഉപയോഗിച്ച് ഭാവി പ്രവചിക്കാന്‍ കഴിയും. ഇവ യാഥാര്‍ത്ഥ്യവുമായി വളരെയധികം ചേര്‍ന്നു നില്‍ക്കുന്ന ഒരു രീതിയാണെന്നും ഫെംഗ്ഷൂയി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

എട്ട് എണ്ണം അടങ്ങുന്ന സെറ്റായിട്ടാണ് യിന്‍ യാംഗ് വടികള്‍ ലഭ്യമാവുന്നത്. വടികള്‍ ഓരോന്നും ഓരോ ഫെംഗ്ഷൂയി പദാര്‍ത്ഥത്തെയാണ് പ്രതിനിധീകരിക്കുന്നത്. അതായത്, വടികള്‍ പ്രതിനിധാനം ചെയ്യുന്ന പദാര്‍ത്ഥത്തെ അടിസ്ഥാനമാക്കിയായിരിക്കും ഭാവി നിര്‍ണയിക്കുക.

ഭാവി അറിയേണ്ട വിധം വളരെ ലളിതമാണെന്ന് നേരത്തെ പറഞ്ഞല്ലോ? ഭാവിയെ കുറിച്ച് അറിയേണ്ട വ്യക്തി എട്ടെണ്ണത്തില്‍ നിന്ന് രണ്ട് യിന്‍ യാംഗ് വടി തെരഞ്ഞെടുക്കണം. ഈ വടികള്‍ തമ്മിലുള്ള പൊരുത്തത്തെ വിശകലനം ചെയ്യുന്നതായിരിക്കും ഭാവി ഫലം. വടിയോടൊപ്പം ലഭിക്കുന്ന ‘ഒറാക്കിള്‍ ബുക്ക്’ എന്നറിയപ്പെടുന്ന ലഘുലേഖയില്‍ ഫലങ്ങളെ കുറിച്ച് വ്യക്തമായി പ്രതിപാദിച്ചിരിക്കുകയും ചെയ്തിരിക്കും.

എന്തായാലും ഒരു കാര്യം ശ്രദ്ധിക്കണമെന്നാണ് ഫെംഗ്ഷൂയി വിദഗ്ധരുടെ അഭിപ്രായം, ഫലമറിയാനായി യിന്‍ യാംഗ് വടികള്‍ തെരഞ്ഞെടുക്കുന്നതിന് മുമ്പ് നിങ്ങളുടെ ആഗ്രഹത്തെ കുറിച്ച് മനസ്സില്‍ ഓര്‍ക്കണം. അതല്ല എങ്കില്‍ യിന്നും യാംഗും നേരായ വഴി കാണിച്ചില്ല എന്ന് പരാതിപ്പെട്ടിട്ട് കാര്യമില്ലത്രേ.