എന്തുചെയ്താലും വീട്ടിലെ വഴക്കുമാറുന്നില്ലേ? ഇതു മാത്രമാണ് അതിനുള്ള ഏക പരിഹാരം !

Webdunia
ചൊവ്വ, 4 ജൂലൈ 2017 (12:48 IST)
നിങ്ങള്‍ വ്യാപാരിയോ തൊഴിലാളിയോ വിദ്യാര്‍ത്ഥിയോ വീട്ടമ്മയോ ആരുമായിക്കൊള്ളട്ടെ, സ്വന്തം വീട്ടില്‍ സമാധാനമില്ലാത്ത ഒരു അവസ്ഥയെ കുറിച്ച് ചിന്തിക്കാന്‍ കഴിയുമോ? സമാധാനമില്ലാതെ ഒരു വീട്ടില്‍ എത്രകാലം താമസിക്കാന്‍ കഴിയും?
 
കുടുംബാംഗങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസവും വഴക്കുമെല്ലാം കുടുംബാന്തരീക്ഷം അസ്വസ്ഥതാപൂര്‍ണ്ണമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കുടുംബ വഴക്കുകള്‍ ഒഴിവാക്കി ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഫെംഗ്ഷൂയി വിദഗ്ധര്‍ ചില ഉപദേശങ്ങള്‍ നല്‍കുന്നുണ്ട്.
 
ഒരു വീടിന്റെ പ്രധാന വാതിലില്‍ നിന്ന് അകത്തേക്ക് നോക്കുമ്പോള്‍ ഇടത് വശത്തെ ചുവരിന്റെ മധ്യ ഭാഗം മുതിര്‍ന്നവരുടെ സ്ഥലമാണ്. ഇവിടെ ആയുധങ്ങളോ വിഷ അമ്പുകള്‍ പുറപ്പെടുവിക്കുന്ന കൂര്‍ത്ത മുനയുള്ള വസ്തുക്കളോ തൂക്കിയിടരുത്. വീടിനെ മൊത്തമായി എടുക്കുമ്പോഴും ഇടത് വശത്തെ ചുവരിന്റെ മധ്യ ഭാഗത്തിന് ഇതേ ശ്രദ്ധ നല്‍കണം.
 
ഈ ഭാഗത്തിന് നല്‍കേണ്ട നിറം പച്ചയാണ്. ഒരിക്കലും പകയുടെ നിറമായ ചുവപ്പ് ഈ സ്ഥലത്തിന് നല്‍കരുത്. എപ്പോഴും വീടിന്റെ ഈ ഭാഗം വൃത്തിയുള്ളതായി സൂക്ഷിക്കണം. മരിച്ചു പോയവരുടെ ഫോട്ടോകളും കുടുംബ ഫോട്ടോകളും ഇവിടെ തൂക്കാവുന്നതാണ്.
 
കലാപം, യുദ്ധം, ആയുധങ്ങളുടെ ചിത്രവും അലങ്കാരങ്ങളും എന്നിവയൊന്നും വീട്ടില്‍ ഒരിടത്തും പ്രദര്‍ശിപ്പിക്കരുത് എന്നാണ് ഫെംഗ്ഷൂയി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇത് വീട്ടിലെ സമാധാന അന്തരീക്ഷത്തെ ഇല്ലാതാക്കും എന്നാണ് ഇവര്‍ നല്‍കുന്ന വിശദീകരണം.
Next Article