ഹോളണ്ടിനെ തുരത്തി റഷ്യ സെമിയില്‍

ഞായര്‍, 22 ജൂണ്‍ 2008 (14:16 IST)
PTIPTI
അധിക സമയത്ത് തുരുതുരാ അടിച്ച് രണ്ടു ഗോളിന്‍റെ മികവില്‍ കിരീട സാധ്യത കല്‍പ്പിച്ചിരുരുന്ന ഹോളണ്ടിനെ തകര്‍ത്ത് റഷ്യ യൂറോ കപ്പ് ഫുട്ബോളിന്‍റെ സെമിയില്‍ കടന്നു. ( 3‌1)

കളിയില്‍ ഉടനീളം ആധിപത്യം പുലര്‍ത്തിയ റഷ്യ വിജയം അര്‍ഹിച്ചിരുന്നു.ഏന്തായിരുന്നു ഹോളണ്ടിന്‍റെ പരാജയം? ഗോളടിക്കനുള്ള കഴിവില്ലായ്മ തന്നെ. ഹോളണ്ടിന്‍റെ വന്‍ താര നിര റഷ്യയുടെ ചുണക്കുട്ടികള്‍ക്കു മുന്നില്‍ പതറിപ്പോയ കാഴ്ചയായിരുന്നി കളിയിലുടനീളം.

ഒന്നാം പകുതിയില്‍ ഒന്നു തൊട്ടു കൊടുത്തിരുന്നെങ്കില്‍ ഗോളാവുമായിരുന്ന നാലഞ്ച് അവസരങ്ങള്‍ ഹോളണ്ട് കളഞ്ഞ് കുളിച്ചു. റഷ്യയുടെ ഗോളാവുമെന്നുറച്ച നാലഞ്ചടികള്‍ ഹോലണ്ടിന്‍റെ ഗോളിയുടെ സാര്മര്‍ഥ്യം കൊണ്ടു മാത്രം ഗോളാവാതെ പോയി.

ഹോളണ്ടിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് റഷ്യ ഹോളണ്ടിനെ മറികടന്നത്.. നിശ്ചിത സമയത്ത്‌ ഇരു ടീമുകളും 1-1ന്‌ സമനില പാലിച്ചു. കളി എക്‌സ്‌ട്രാ ടൈമിലേക്ക്‌ നീങ്ങി. അധിക സമയത്തിന്റെ രണ്ടാം പാദത്തില്‍ നാലു മിനുട്ടില്‍ രണ്ടു ഗോളടിച്ച്‌ റഷ്യ ഹോളണ്ടിനെ നിലം പരിശാക്കി .

പാവ്‌ല്യുചെങ്കോ(56), ടോര്‍ബിന്‍സ്‌കി(112), സ്‌ട്രൈക്കര്‍ ആന്ദ്രെ അര്‍ഷാവിന്‍(116) എന്നിവര്‍ റഷ്യക്കുവേന്റിയും റൂഡ്‌ വാന്‍ നിസ്‌റ്റല്‍ റോയി (86)ഹോളണ്ടിനു വെണ്ടുഇയും ഗോല്‍ നേറ്റി

ആദ്യ പകുതിയില്‍ ആരുമാരും ഗോളടിച്ചിരുന്നില്ല. പ്രാഥമിക റൗണ്ടിലെ എല്ലാ മത്സരങ്ങളും ജയിച്ചെത്തിയ ഹോളണ്ടിനാണ്‌ എല്ലാവരും സാധ്യത കല്‌പിച്ചിരുന്നത് ലീഗ് മത്സരങ്ങള്‍ കഴിഞ്ഞപ്പോല്‍ ഓരഞ്ചു പടയെ റ്റൂ‍ൂര്‍ണ്ണമെന്ന്‍റിന്‍റെ ടീം എന്നെല്ലാവരും വാഴ്തുഇ. ഉജ്വല പോരാട്ടം നടത്തിയ റഷ്യ അട്ടിമറി ജയം പിടിച്ചെടുത്തു.

മത്സരത്തില്‍ മേധാവിത്തം കാട്ടിയ റഷ്യക്ക്‌ കുറഞ്ഞത്‌ കാല്‍ഡസന്‍ ഗോളുകള്‍ കൂടിയെങ്കിലും അടിക്കാന്‍ അവസരമുണ്ടായിരുന്നെങ്കിലും സ്‌കോറിങ്ങിലെ പിഴവ്‌ വിജയ മാര്‍ജിന്‍ കുറച്ചു. അങ്ങണെ രണ്ട് ഹോത്സണ്ട് കോച്ചുമാരുടെ റ്റീമുകള്‍ തമ്മില്‍ നടന്ന പോരാട്ടത്തില്‍ വാന്‍ബാസ്റ്റണ്‍ന്‍റെ ടീം പുറത്തായി.

വെബ്ദുനിയ വായിക്കുക