ആതിഥേയരായ സ്വിറ്റ്‌സര്‍ലന്‍ഡും കരുത്തരായ ചെക്ക് റിപ്പബ്ലിക്കും തമ്മില്‍ നടക്കുന്ന ആദ്യ മത്സരത്തോടെ യൂറോ2008 ന് തുടക്കമാകും. ബാസലിലെ സെന്‍റ് ജേക്കബ് പാര്‍ക്കില്‍ യൂറോ കപ്പിന്‍റെ ഉദ്ഘാടന മത്സര ഫലം പ്രവചനാതീതമാണ്. രണ്ടാമത്തെ മത്സരത്തില്‍ പോര്‍ച്ചുഗല്‍ നേരിടുക തിര്‍ക്കിയെയാകും. അത്രയൊന്നും അറിയപ്പെടാത്ത നിരയുമായി എത്തുന്ന സ്വിസിനേക്കാളും തുര്‍ക്കിയേക്കാളും മുന്‍ തൂക്കം ചെക്കിനും പോര്‍ച്ചുഗലിനുമുണ്ട്..
പ്രതീക്ഷ
ചെല്‍സി ഗോളി പീറ്റര്‍ ചെക്കില്‍ തുടങ്ങുന്ന പ്രതീരോധമാണ് ചെക്കിന്‍റെ യഥാര്‍ത്ഥ ശക്തി. ഡേവിഡ് റൊസനാള്‍, യാങ്കുലോവ്‌സ്കി, പ്ലാസില്‍ സഖ്യം നയിക്കുന്ന പ്രതിരോധം ശക്തമാണ്. യാന്‍ കോളര്‍ എന്ന ഉയര്‍ക്കാരന്‍ വെറ്ററന്‍, മിലന്‍ ബരോസ് എന്ന മുന്നേറ്റക്കാരനും നയിക്കുന്ന ഗോളടിമികവ്. ആതിഥേയരാണ് എന്ന മനോഭാവം സ്വിറ്റ്‌സര്‍ലന്‍ഡിനു തുണയാകും. പേരെടുത്തു പറയാനില്ലാത്ത താരങ്ങളുടെ അഭാവത്തില്‍ ഒന്നിച്ചുള്ള പോരാട്ടം. പ്രതിരോധതാരം പാട്രിക്ക് മുള്ളറാണെങ്കില്‍ ഗോളടി ചുമതല അലക്‍സാണ്ടര്‍ ഫ്രെയിക്കാണ്.
ദൌര്‍ബല്യം
ഗോളടിക്ക് കൂട്ടു പോകാന്‍ സ്വിറ്റ്സര്‍ലന്‍ഡിനു നല്ല മുന്നേറ്റക്കാരില്ല. അതേസമയം ചെക്ക് റീപ്ബ്ലിക്കിന്‍രെ പ്രശ്‌നം മദ്ധ്യനിരയില്‍ കളി മെനയാന്‍ ആളില്ല എന്നതാണ്. ആഴ്‌സണല്‍ താരം തോമസ് റോസിക്കിയുടെ പ്രശ്‌നം പരുക്കാണെങ്കില്‍ മുന്നേറ്റനിരയില്‍ യാന്‍ കോളറിനു പ്രായമായി. 35 കാരനായ യാന്‍ കോളറിനു ഒപ്പം കളിക്കുന്ന മിലന്‍ ബരോസാകട്ടെ ഫോമിലുമില്ല. കാരെല്‍ പൊബേഴ്‌സ്കി, പാവെല്‍ നെഡ്‌വെഡ് എന്നിവര്‍ വിരമിക്കുകയും ചെയ്തു.
പോര്‍ചുഗല്‍ vs തുര്‍ക്കി
പ്രതീക്ഷ
കടലാസില്‍ ജയപ്രതീക്ഷ പോര്‍ച്ചുഗലിനു തന്നെ. കഴിഞ്ഞ ആതിഥേയരും രണ്ടാം സ്ഥാനക്കാരുമായിരുന്ന പോര്‍ച്ചുഗലിനെ ശാക്തീകരിക്കുന്നത് ക്രിസ്ത്യാനോ റൊണാള്‍ഡോ എന്ന മാഞ്ചസ്റ്റര്‍ താരം തന്നെ. അപ്രതീക്ഷിതമായി മുന്നേറാനുള്ള കഴിവും ഗോള്‍ കണ്ടെത്താനുള്ള മിടുക്കും ഒളിഞ്ഞിരിക്കുന്ന ക്രിസ്ത്യാനോയ്‌ക്ക് ഒപ്പം പ്രഗത്‌ഭരായ ഒരു കൂട്ടം യുവനിര കളിക്കാനിറങ്ങുന്നു. നാനി, ഡെക്കോ, റിക്കാര്‍ഡോ ക്വാറെസ്മ, പോളോ ഫെരേര, ഹോസെ ബോസിംഗ്വ നിര ശക്തം. കഠിനാദ്ധ്വാനമാണ് തുര്‍ക്കിയുടെ പ്രതീക്ഷ. എത്ര ശക്തരെങ്കിലും ഗ്രീസ് കഴിഞ്ഞ തവണ പോര്‍ച്ചുഗലിനെ വീഴ്ത്തിയത് തുര്‍ക്കി ഓര്‍ക്കുന്നുണ്ടാകും. ആല്‍റ്റിന്‍റോപ് സഹോദരങ്ങളും സാന്‍സിയുടെ ഗോളടിയും തുണയാകും
ദൈര്‍ബല്യം
ക്രിസ്ത്യാനോയെ തളച്ചുകളഞ്ഞാല്‍ ഒപ്പം മുന്നേറ്റം ദുര്‍ബ്ബലമാകും. ബാഴ്‌സിലോണയുടെ മദ്ധ്യനിരക്കാരന്‍ ഡെക്കോ പരുക്കുമൂലം കളിക്കാനിറങ്ങില്ല. തുര്‍ക്കി മോശം ഫോമില്‍ കളിക്കുന്നു എന്നതാണ് പ്രധാന പ്രശ്‌നം. നിര്‍ണ്ണായക മത്സരങ്ങളില്‍ ധൈര്യം ചോര്‍ന്നു പോകുന്നു. 2002 ലോകകപ്പില്‍ സ്‌കൊളാരിയുടെ ബ്രസീലിനോടു മാത്രമാണ് തുര്‍ക്കി തോറ്റത്. ഇത്തവണയും സ്കൊളാരി തന്ത്രങ്ഫ്ങള്‍ ഒരുക്കുന്ന പോര്‍ച്ചുഗലാണ് എതിരാളികള്‍.