സ്പെയിന്‍ അമേരിക്കയെ കീഴടക്കി

വ്യാഴം, 5 ജൂണ്‍ 2008 (11:24 IST)
PROPRO
യൂറോപ്യന്‍ കപ്പിനു തയ്യാറെടുക്കുന്ന സ്പാനിഷ് ടീം അവസാന വാം അപ്പ് മത്സരത്തിലും ജയിച്ച് യൂറൊ തയ്യാറെടുപ്പ് ശക്തമാക്കി. സന്‍റാന്‍ഡറില്‍ നടന്ന മത്സരത്തില്‍ 1-0 ന്‍ യു എസ് എ യെ ആണ് സ്പാനിഷ് ടീം തോല്‍പ്പിച്ചത്.

സൂപ്പര്‍ താരം ഫെര്‍ണാണ്ടോ ടോറസ് ഫോം കണ്ടെത്താന്‍ നന്നേ വിഷമിച്ച മത്സരത്തില്‍ സാവി ഹെര്‍ണാണ്ടസായിരുന്നു സ്കോറര്‍. എഴുപത്തെട്ടാം മിനിറ്റില്‍ അമേരിക്കന്‍ പ്രതിരോധത്തിന്‍റേ താഴ് പൊളിച്ച സ്പെയിന്‍ ഗോള്‍ കണ്ടെത്തി.

കാല്‍ മുട്ടിനേറ്റ പരുക്ക് മൂലം മത്സരത്തില്‍ ഉടനീളം ടോറസ് കഷ്ടപ്പെടുക ആയിരുന്നു. ഭക്ഷ്യ വിഷ ബാധ മൂലം പ്ലേമേക്കര്‍ ആന്ദ്രേസ് ഇനിയേസ്റ്റയും സ്ട്രൈക്കല്‍ ഡേവിഡ് വില്ലയും ഇല്ലാതെയായിരുന്നു സ്പെയിന്‍ കളിക്കാന്‍ ഇറങ്ങിയത്.

സാന്‍റിയാഗോ കസോര്‍ലയും സെസ്ക് ഫാബ്രിഗാസുമായിരുന്നു പകരക്കാരുടെ വേഷം അണീഞ്ഞത്. യൂറൊ 2008 ലെ ആദ്യ മത്സരത്തില്‍ സ്പെയിന്‍ റഷ്യയെയാണ് നേരിടുന്നത്.

അതേ സമയം ലോകകപ്പ് രണ്ടാം സ്ഥാനക്കാരായ ഫ്രാന്‍സും കഷ്ടിച്ച് ജയം കണ്ടെത്തി. തിയറി ഹെന്‍‌റി നൂറാം മത്സരം കളിച്ച മത്സരത്തില്‍ കൊളംബിയയ്‌ക്കെതിരെ ആയിരുന്നു ഫ്രഞ്ച് ടീമിന്‍റെ ജയം.

ഇരുപത്തിനാലാം മിനിറ്റില്‍ ഹെന്‍‌‌റിയെ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി ലക്‍‌ഷ്യത്തില്‍ എത്തിച്ച് ഫ്രാങ്ക് റിബറിയാണ് ടീ‍മിനെ വിജയത്തിലേക്ക് നയിച്ചത്. ഫ്രഞ്ച് ടീമിനൊപ്പം 100 കളി തികയ്‌ക്കുന്ന ആറാമത്തെ താരമാണ് ഹെന്‍‌റി.

ഫ്രാന്‍സിന്‍റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടയുടെ റെക്കോഡ് പേരിലുള്ള ഹെന്‍‌റി ഈ മത്സരത്തിലൂടെ ഉയര്‍ന്നത് ലിലിയന്‍ തുറാം, മാഴ്‌സല്‍ ഡിസൈലി, സിദാന്‍, പാട്രിക്ക് വിയേര, ദിദിയര്‍ ദെഷാം‌പ്സ് എന്നിവരുടെ നിരയിലേക്കാണ്.

വെബ്ദുനിയ വായിക്കുക