ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇനി 70 ലക്ഷം ചെലവിടാം

വെള്ളി, 28 ഫെബ്രുവരി 2014 (17:10 IST)
PRO
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രചരണത്തിന് സ്ഥാനാര്‍ത്ഥികള്‍ക്ക് ചെലവാക്കാവുന്ന തുക നാല്പതില്‍നിന്ന് 70 ലക്ഷമാക്കി. രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കിയിരുന്നു.

കമ്മീഷന്റെ ശുപാര്‍ശയിന്മേല്‍ കേന്ദ്ര മന്ത്രിസഭയാണ് തുക വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്. 2009ല്‍ 25 ലക്ഷമായിരുന്നത് 2011ലാണ് 40 ലക്ഷമാക്കിയത്.

നിയമസഭാ മണ്ഡലങ്ങളില്‍ പരമാവധി 16 ലക്ഷം രൂപയും ലോക്‌സഭാ മണ്ഡലങ്ങളില്‍ 40 ലക്ഷം രൂപയും ചെലവിടാനാണ് ഇപ്പോള്‍ അനുമതി ഉള്ളത്.

തെലുങ്കാന സംസ്ഥാന രൂപീകരണ ബില്‍ പാ‌ര്‍ലമെന്റ് പാസാക്കിയതിന്റെ പേരില്‍ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി രാജി വച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനും കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ഇതിനായി രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിക്ക് ശുപാര്‍ശ നല്‍കും.

വെബ്ദുനിയ വായിക്കുക