ഐഐടി ഖരഗ്‌പുരയില്‍നിന്നും ഐഐഎം കൊല്‍ക്കത്തയില്‍നിന്നുമുള്ള മിടുക്കരെ ഉള്‍പ്പെടുത്തി മോഡിയും രാഹുലും ഇലക്ഷന്‍ ക്യാപെയ്ന്‍ ടീം രൂപീകരിച്ചതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
ഐഐടി ഖരഗ്‌പുരയിലെ 17 വിദ്യാര്‍ഥികള്‍ ഇപ്പോള്‍ തന്നെ മോഡിയുടെ സിറ്റിസണ്‍ ഫോറ് അക്കൌണ്ടബിള്‍ ഗവേണ്‍ന്‍സ് പദ്ധതിയില്‍ പങ്കാളികളാണത്രെ.
മോഡിയുടെ ‘ചായ് പി ചര്‍ച്ച‘ ക്യാമ്പെയ്നും ചുക്കാന്‍ പിടിക്കുന്നതും എംടെക്ക്, ബിടെക്ക് ഫൈനല്‍ ഇയര്‍ വിദ്യാര്‍ഥികളാണത്രെ.
ഈ ട്രെന്‍ഡിനു പിറകിലും അരവിന്ദ് കെജ്‌രിവാള്‍- അടുത്തപേജ്
പക്ഷേ ഈ ട്രെന്‍ഡിനു പിറകിലും അരവിന്ദ് കെജ്‌രിവാളാണത്രെ. ഖരഗ്‌പുര ഐഐടിയിലെ മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് വിഭാഗത്തിലെ പൂര്‍വ വിദ്യാര്‍ഥിയായ കെജ്‌രിവാളിനായി ഒരു വിഭാഗം വിദ്യാര്‍ഥികള്‍ ഫേസ്‌ബുക്ക് ഫാന്‍ പേജുകള്‍ രൂപീകരിച്ച് പ്രചാരന നടത്തിയിരുന്നു.