കുഞ്ഞിന് ദൈവപ്രീതി കിട്ടാനായി ഗര്‍ഭിണികള്‍ പട്ടിണി കിടക്കരുത്!

Webdunia
ശനി, 2 ജൂണ്‍ 2018 (12:36 IST)
ഗര്‍ഭിണിയാകുന്നതു മുതല്‍ പിന്നീടങ്ങോട്ട് പലതരം ഉപവാസമിരിക്കുന്നവര്‍ നമ്മുടെ നാട്ടില്‍ വളരെ കൂടുതലാണ്. തനിക്കു ജനിക്കാന്‍ പോകുന്ന കുഞ്ഞിനുവേണ്ടിയാണ് ഭക്ഷണം ഉപേക്ഷിച്ചുള്ള വ്രതങ്ങള്‍ എന്നാണ് ഓരോരുത്തരുടേയും മറുപടി. എന്നാല്‍ ഗര്‍ഭിയായിരിക്കെ കുഞ്ഞിനായി ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യം നല്ല ആഹാരം കഴിക്കുക എന്നതാണ്.
 
ഗര്‍ഭിണികള്‍ ഉപവാസം ഒഴിവാക്കുന്നതാണ് ഉത്തമം. വിശ്വാസങ്ങളെ ആരും എതിര്‍ക്കുന്നില്ല, എന്നാല്‍ അത് കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാക്കികൊണ്ടാവരുത്. 
 
വയറ്റില്‍ വളര്‍ന്നു വരുന്ന കുഞ്ഞിനും അമ്മയുടെ ആരോഗ്യത്തിനും കൃത്യമായ ഇടവേളകളില്‍ ഭക്ഷണം അത്യാവശ്യമാണ്. ദൈവപ്രീതിക്കായി ഗര്‍ഭിണികള്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം എന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. 
 
തുടര്‍ച്ചയായി ഭക്ഷണം മുടങ്ങിയാല്‍ പ്രമേഹം, ബ്ലഡ് പ്രഷര്‍, അപസ്മാരം, കൈകാല്‍ തളര്‍ച്ച എന്നിങ്ങനെയുള്ള ഒട്ടനവധി അസുഖങ്ങള്‍ കുട്ടികള്‍ക്ക് പിടിപെടാം. അറിഞ്ഞുകൊണ്ട് എന്തിന് സ്വന്തം കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാക്കണം? 
 
ഭക്ഷണം ഉപേക്ഷിച്ചുള്ള വ്രതങ്ങള്‍ വേണമെന്ന് അത്രയ്ക്ക് നിര്‍ബന്ധമാണെങ്കില്‍ അത് ഭര്‍ത്താവ് ചെയ്യട്ടെ എന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.

അനുബന്ധ വാര്‍ത്തകള്‍

Next Article