അങ്കമാലിയിൽ മൂന്നുമാസം പ്രായമായ കുഞ്ഞിനെ കുഴിച്ചു മൂടിയ സംഭവം; കൊലപാതകമല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

തിങ്കള്‍, 28 മെയ് 2018 (19:01 IST)
അങ്കമാലിയിൽ മൂന്ന് മാസം പ്രായമായ കുട്ടിയെ കുഴിച്ചു മൂടിയ സംഭവം കൊലപാതകമല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മുലപ്പാൽ കുടിക്കുന്നതിനിടെ ശ്വാസമുട്ടിയാവാം കുഞ്ഞ് മരിച്ചത് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഇന്ന് കളമശേറി മെഡിക്കൽ കോളേജിലാണ് കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം നടന്നത്.   
 
അങ്കമാലി സി ഐ ഓഫീസിനടുത്ത് നിന്നുമണ് കുട്ടിയുടെ മൃതദേഹം കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയത്. തന്റെ കുഞ്ഞിനെ ഭർത്താവ് മണികണ്ഠൻ കൊലപ്പെടുത്തി എന്ന് കുഞ്ഞിന്റെ അമ്മ സുധ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് ഭർത്താവായ മണികണ്ഠനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. 
 
എന്നാൽ രാത്രി പാൽ കുടിക്കുമ്പോൾ കുഞ്ഞിന് ശ്വാസം തടസം അനുഭവപ്പെട്ടിരുന്നു എന്നും ഭർത്താവ് മണികണ്ഠൻ ബോധരഹിതനായിരുന്നതിനാൽ ആശുപത്രിയിൽ കൊണ്ടുപോകാൻ സാധിച്ചില്ല എന്നും സുധ പിന്നീട് മൊഴി നൽകി. കുഞ്ഞ് മരിച്ചതോടെ മറവു ചെയ്യുകയായിരുന്നു എന്നും ഇവർ മൊഴി നൽകിയിട്ടുണ്ട്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍