കേരളത്തിലെ കഥകളി കുടുംബത്തിലെ വലിയ കാരണവരായിരുന്നു ചമ്പക്കുളം പാച്ചുപിള്ള- നൂറ് വയസ്സു തികയാന്‍ ഇനി മൂന്നു വര്‍ഷം ബക്കി നില്‍ക്കേ, .വൈകി- വളരെ വൈകിയാണെങ്കിലും വലിയൊരംഗീകാരം ഈയിടെ പാച്ചുപിള്ളയെ തേടിയെത്തി- കേരള സര്‍ക്കാരിന്റെ കഥകളി പുരസ്കാരം. . കുട്ടനാട്ടിലെ ചമ്പക്കുളത്ത് ഇളയമകന് രാജശേഖരനൊപ്പം ആരോടും പരിഭവമില്ലാതെ പാച്ചുപിള്ള യാശാന്‍ ജീവിക്കുനകയായിരുന്നു അപ്പോള്‍- കലാജീവിതത്തിന്റെ ദീപ്ത സ്മരണകളുമായി.ഏരെ താമൈയാതെ മരണവും സംഭവിച്ചു
താടി വേഷത്തിന്റെ ഭാവദീപ്തി
താടിവേഷങ്ങള്‍ കഥകളിയില്‍ ഭാവഗംഭീരമാക്കിയ അപൂര്‍വം ആചര്യന്മാരില്‍ ഒരാളാണ് പാച്ചുപിള്ള. അദ്ദേഹത്തിന്റെ ആകാരവടിവും മുഖഭാവങ്ങളും കഥാപാത്രത്തോടുള്ള തന്മയീഭാവവും മികവുറ്റൊരു താടി വേഷക്കാരനാക്കി അദ്ദേഹത്തെ മാറ്റി.
ചമ്പക്കുളത്തെ പടിപ്പുരക്കല്‍ ക്ഷേത്രത്തില്‍ ത്രിഗര്‍ത്തന്റെ വേഷം കെട്ടിയാടി അദ്ദേഹം അരങ്ങിനോട് വിട പറഞ്ഞതു പതിനഞ്ചു വര്‍ഷം മുമ്പാണ്.
ദുശ്ശാസനന്, ബാലി, ത്രിഗര്ത്തന് ബകന്, കലി, നക്രതുണ്ടി തുടങ്ങിയവയാണ് ചമ്പക്കുളത്തിന്റെ ശ്രദ്ധേയമായ വേഷങ്ങള്‍. രൗദ്രവും വീരവുമാണ് ഈ വേഷങ്ങളുടെ മുഖമുദ്രയിലപ്പോള് ഞെട്ടിപ്പിക്കുന്ന അലര്‍ച്ചയും വേണ്ടിവരും.
ചമ്പക്കുളത്തിന്റെ ചുവന്ന താടിയുണ്ടെങ്കില്‍ മുമ്പൊക്കെ കളികാണന്‍ പഴമക്കാര്‍ ഗര്‍ഭിണികളെ അയക്കാറില്ല എന്നു കേട്ടിട്ടുണ്ട്. ഒരു കര മുഴുക്കെ വിറപ്പിക്കുന്ന ആ അലര്‍ച്ച ആരെയും ഞെട്ടിക്കും.
അതിനേക്കാള്‍ ചോതാഹരമാണ് അദ്ദേഹത്തിന്റെ അരങ്ങിലെ പ്രകടനം.ഭാവതീവ്രമാണാ മുഖം. അഭ്യാസത്തിന്റെയും പ്രതിഭയുടെയും മുദ്രകള്‍ വിളങ്ങുന്നതാണദ്ദേഹത്തിന്റെ ആട്ടം. കഥാപാത്രവും തന്മീയീഭവിക്കാനുള്ള കഴിവാണ് മറ്റൊരു സവിശേഷത.
പെരുമാനൂര്‍ പെരുമ
തെക്കന്‍ ചിട്ട എന്നറിയപ്പെടുന്ന കപ്ളിഞ്ഞെടല് കഥകളിച്ചിട്ടയുടെ പ്രധാന കൈവഴികളിലൊന്നായിരുന്നു ചമ്പക്കുളത്തെ പെരുമാന്നൂര് തറവാട്. പെരുമാനൂരിലെ മാധവിയമ്മയുടെയും കൈപ്പിള്ളി ശങ്കരപ്പിള്ളയുടെയും മൂത്തമകനാണ് ചമ്പക്കുളം പാച്ചപിള്ള. ജനനം 1906 ല്‍.
ലോകപ്രശസ്ത നര്‍ത്തകനും നൃത്താചാര്യനുമായ ഡോ.ഗുരുഗോപിനാഥ് ഇളയ സഹോദരനാണ്. മൂത്തമകന് ബാബുവിന്റെ മകന് അമല്ജിന് (ഡല്‍ഹി) അറിയപ്പെടുന്ന യുവ കഥകളി കലാകാരനാണ്.
അമ്മാവന് കൂടിയായ ചമ്പക്കുളം പരമുപിള്ളയായിരുന്ന ഗുരുനാഥന്. തിരുവിതാംകൂര്‍ മഹാരാജാവിന്റെ വീരശൃംഖല നേടിയ കഥകളിക്കാരന് ഉണ്ടപരമുപിള്ള എന്ന ഭീമന് പരമുപിള്ള പാച്ചുപിള്ളയുടെ മൂത്ത ശ്ശ നാണ്.
പ്രാപഞ്ചിക ജീവിതത്തില്‍ മറ്റാര്‍ക്കും ഭാരമാവാതെ സ്വയം പര്യാപ്തനായി അദ്ദേഹം ജീവിക്കുന്നു. രാവിലെ എഴുന്നേല്ക്കുന്നു. വീടിനു പുറത്ത് മുളങ്കമ്പുകൊണ്ട് കെട്ടിയുണ്ടാക്കിയ ഊന്നു പാതയില്‍ പിടിച്ചു നടന്ന് മാതാപിതാക്കളുടെ അമ്മിത്തറയില്‍ നമസ്കരിക്കുന്നു. ഉച്ചയടുക്കുമ്പോള് നേരിയ ചൂടുവെള്ളത്തില്‍ കുഴമ്പും തേച്ച് കുളിക്കുന്നു. ഉണ്ണുന്നു ഒന്നു മയങ്ങുന്നു. പഴയ സ്മരണകളില്‍ മുഴുകുന്നു.
ശാരീരികാസ്വാസ്ഥ്യങ്ങളില്‍ അദ്ദേഹം തെല്ലും വകവെക്കുന്നില്ല. ചെവിയല്പം പതുക്കെയാണ് . അല്ലെങ്കില്‍ തനി നാടന്‍ കുട്ടനാടുകാരനെപ്പോലെ എത്രനേരം സംസാരിച്ചിരിക്കാനും അദ്ദേഹം തയ്യാര്‍.
ഉറ്റവരും ബന്ധുക്കളും വരുമ്പോഴും അവരെ കാണുമ്പോഴും വല്ലാത്തൊരു സന്തോഷമാണ്. മക്കളും പേരക്കുട്ടികളും ഭാര്യയും സഹോദരങ്ങളും വിട്ടുപിരിഞ്ഞതിന്റെ നോവുകള്‍ ആ മനസ്സിനെ അലട്ടുന്നുണ്ട്. പക്ഷെ എല്ലാം ഈശ്വരനില്‍ സമര്‍പ്പിച്ച് തപസ്വിയെ പോലെ ജീവിതം അനുഭവിക്കുകയാണ് ഈ അതുല്യനായ കലാകാരന്.
ഇതുകണ്ട് വീട്ടിലെ മുതിര്‍ന്നവര്‍ വഴക്കു പറയുമായിരുന്നെങ്കിലും കഥകളിയോടുള്ള പാച്ചുവിന്റെ അഭിനിവേശം മനസ്സിലാക്കിയ അച്ഛന് മകനെ കഥകളി പഠിപ്പിക്കാനായി പരമുപിള്ള ആശാനെ ഏല്പിച്ചതോടെയാണ് അദ്ദേഹത്തിന്റെ കലാജീവിതം ഔപചാരികമായി ആരംഭിക്കുന്നത്.
പതിനാലാം വയസ്സില്‍ ആരംഭിച്ച ശിക്ഷണം ആറുകൊല്ലം കഴിഞ്ഞ് അവസാനിപ്പിക്കുമ്പോള്‍ കുട്ടിത്തരം മുതല്‍ ആദ്യാവസാനം വരെയുള്ള വേഷങ്ങള്‍ കെട്ടാനുള്ള കഴിവ് പരമുപിള്ള നേടിക്കഴിഞ്ഞിരുന്നു.രാത്രിയെന്നും പകലെന്നുമില്ലാതെ ഗുരുനാഥന് പറയുമ്പോഴൊക്കെ പഠിക്കാന്‍ തയ്യാറാവണമായിരുന്നു അന്ന്.
നെടുമുടി മാത്തൂര്‍ ഭഗവതി ക്ഷേത്രത്തില്‍ രുഗ്മ്ണി സ്വയംവരത്തലെ രുക്മന്റെ വേഷംകെട്ടി പതിനാറാം വയസ്സില്‍ അരങ്ങേറ്റം നടത്തി.ഗുരുവിന്റെ ആഗ്രഹപ്രകാരം അദ്ദേഹം കൂടി അംഗമായിരുന്ന മാത്തൂര്‍ കഥകളിയോഗത്തില്‍ പാച്ചുപിള്ള ചേര്‍ന്നു.
വെച്ചൂരിന്റെ ഉപദേശം
കുട്ടിത്തരം, ഇടത്തരം വേഷങ്ങളില്‍നിന്ന് ശ്രദ്ധേയമായ ചുവന്ന താടി വേഷത്തിലേയ്ക്ക് പാച്ചുപിള്ളയെ നയിച്ചത് പ്രസിദ്ധ താടിവേഷക്കാരനായിരുന്ന വെച്ചൂര്‍ രാമന്‍പിള്ളയാണ്. അദ്ദേഹത്തിന്റെ ഉപദേശം ഇപ്രകാരമായിരുന്നു: "", നീ താടിവേഷം കെട്ടണം. എല്ലാവര്ക്കും പറ്റില്ല താടിവേഷം കെട്ടാന്‍. നിന്റെ മുഖത്തുവരുന്ന ഭാവപ്രകാശമുള്ള രസം ക്രോധമാണ്. താടിവേഷത്തിനിണങ്ങുന്നതാണ് നിന്റെ ശരീരവും ശബ്ദവും.
തുടര്‍ന്ന് തകഴി, നെടുമുടി, മാത്തൂര്‍, കുറിച്ചി കഥകളിയോഗങ്ങളില്‍ പച്ച, കത്തിവേഷങ്ങള്‍ കെട്ടിനടന്നു . ഗുരുവിനോടൊപ്പം നിരവധി അരങ്ങുകളില്‍ ആടാന്‍ കഴിഞ്ഞത് തന്റെ വലിയ ഭാഗ്യമായി പാച്ചുപിള്ള കരുതുന്നു.
രാജഭരണകാലത്തും ജനാധിപത്യക്കാലത്തുമായി ഒട്ടേറെ പുരസ്കാരങ്ങള്‍ പാച്ചുപിള്ളയെ തേടിയെത്തി. തിരുവിതാംകൂര്‍ രാജ്യം വാണിരുന്ന മൂലം തിരുനാള്‍ മഹാറാണി, ചിത്തിര തിരുനാള്‍ മഹാരാജാവ് എന്നിവര്‍ പാച്ചുപിള്ളയെ ആദരിച്ചിട്ടുണ്ട്.
കേരള സംഗീത നാടക അക്കാദമി അവാര്‍ഡും ഫെലോഷിപ്പും, കേരള കലാമണ്ഡലം ഫെലോഷിപ്പ്, പട്ടിക്കാംതൊടി പുരസ്കാരം, വിവിധ കഥകളി ക്ളബ്ബുകളുടെയും സംഘടനകളുടെയും അവാര്‍ഡുകള്‍ എന്നിങ്ങനെ പുരസ്കാരങ്ങളുടെ പട്ടിക നീളുന്നു. കേന്ദ്ര സംഗീത നാടക അക്കാദമി 1993-ല്‍ ഡല്‍ഹിയില്‍ നടത്തിയ കഥകളി മഹോത്സവം ഉദ്ഘാടനം ചെയ്തത് പാച്ചുപിളളയാണ്.
മഹാകവി വള്ളത്തോളിന്റെ വാത്സല്യത്തിനും അനുഗ്രഹത്തിനും പാത്രീഭൂതനായ ഈ അതുല്യനടന് കലാമണ്ഡലം രജത ജൂബിലി ആഘോഷവേളയില്‍ വള്ളത്തോളില്‍ നിന്ന് സ്വര്‍ണ്ണമെഡല്‍ ഏറ്റുവാങ്ങാനുള്ള ഭാഗ്യമുണ്ടായി.