World Theatre Day 2025: ലോക നാടകദിനം

രേണുക വേണു

ബുധന്‍, 26 മാര്‍ച്ച് 2025 (09:53 IST)
World Theatre Day 2025

World Theatre Day 2025: ജനങ്ങളെ ഒരുമിച്ചു നിര്‍ത്തുന്നതില്‍ രംഗകലകള്‍ക്കുള്ള ശക്തിയും കഴിവും ഓര്‍മ്മിക്കാനുള്ള ദിനമാണ് ലോകനാടക ദിനം. എല്ലാ വര്‍ഷവും മാര്‍ച്ച് 27 നാണ് ലോക നാടക ദിനം ആഘോഷിക്കുന്നത്. നാടകം മാത്രമല്ല അരങ്ങില്‍ വരുന്ന എല്ലാ കലകളും തിയേറ്ററിന്റെ പരിധിയില്‍ വരുന്നു.
 
ജനങ്ങള്‍ തമ്മിലുള്ള സമാധാനപൂര്‍ണമായ സഹവര്‍ത്തിത്തവും പരസ്പരധാരണയും ഉണ്ടാക്കാന്‍ രംഗകലകള്‍ക്കുള്ള സ്വാധീനവും അവ ഓരോന്നിന്റെയും മികവും മനസിലാക്കാന്‍ ഈ ദിനം കൊണ്ട് നമുക്ക് സാധിക്കുന്നു.  
 
1961ല്‍ തുടങ്ങിയതു മുതല്‍ ഈ ദിവസം മാര്‍ച്ച് 27 - ലോകത്തിന്റെ വിവിധ കോണുകളിലെ നാടക - അഭിനയ - അവതരണ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട്. കൊച്ചു സദസ്സിനു മുന്നിലുള്ള ചെറു പ്രകടനങ്ങള്‍ തൊട്ട് ജനസാഗരത്തിന് മുമ്പിലുള്ള മഹാ അവതരണങ്ങള്‍ വരെ ഇതില്‍പ്പെടുന്നു.
 
ടെലിവിഷന്റെ വരവ് രംഗകലകളുടെ പ്രാമുഖ്യം വല്ലാതെ കുറച്ചുകളഞ്ഞു. ഇതിനെതിരെയുള്ള തിരിച്ചറിവ് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയില്‍ ഏപ്രില്‍ 25 മുതല്‍ മെയ് ഒന്നു വരെ ടി.വി. കാണാത്ത ആഴ്ചയായി ആചരിക്കുകയാണ്.
 
രംഗകലകള്‍ ജനങ്ങളില്‍ നിന്നും അകന്നു പോകുന്നതാണ് ഇന്ത്യയിലെ പ്രശ്‌നം. നാടകത്തിലും മറ്റും മികവുള്ള ആളുകള്‍ ഇല്ലാതായി വരുന്നുവെന്നും പറയാം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍