ഭാവിയിലെ വെല്ലുവിളികള്‍നേരിടാന്‍ യുവജനതയെ പ്രാപ്തമാക്കുന്നതിനായി പ്രയത്‌നിക്കാനാണ് ഈ വര്‍ഷത്തെ ജനസംഖ്യാ ദിനം ആഹ്വാനം ചെയ്യുന്നത്. അതിനാല്‍ ഭാവിക്കുവേണ്ടി യുവാക്കളുടെ സാമൂഹിക വികസനത്തിനായി നിക്ഷേപിക്കണമെന്നാണ് ഐക്യരാഷ്ട്ര സംഘടന താല്‍പ്പര്യപ്പെടുന്നത്. മികച്ച വിദ്യാഭ്യാസം, തൊഴില്‍, ജീവിത സാഹചര്യം, ആരോഗ്യം എന്നിവ ലഭ്യമാക്കുന്നതിലൂടെ ഓരോ യുവാവിന്റെയും കഴിവുകള്‍ പ്രയോജനപ്പെടുത്തുകയാണ് ഇത്തവണത്തെ ലക്ഷ്യം.
എന്നാല്‍ 2050 ആകുമ്പോഴേക്കും 250 കോടി ജനങ്ങള്‍ നഗരവാസികളാകുമെന്നും അതിനാല്‍ നഗരാസൂത്രണത്തില്‍ വ്യക്തമായ കാഴ്ചപ്പാട് രാജ്യങ്ങള്‍ക്ക് വേണമെന്നും യുഎന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ലോകത്തെ രണ്ടാമത്തെ ജനസാന്ദ്രതയേറിയ നഗരമായ ഡല്‍ഹിയിലെ ജനസംഖ്യ 2030ല്‍ ജനസംഖ്യ 25 കോടിയില്‍ നിന്നും 36 കോടിയായി ഉയരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും യുഎന്‍ നല്‍കുന്നുണ്ട്.