കാനം തിരുവനന്തപുരത്ത് മത്സരിക്കാൻ തയ്യാറായേക്കില്ല എന്നുതന്നെയാണ് രാഷ്ട്രിയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. പാർട്ടിയിലെ ഏറ്റവും ശക്തനായ നേതാവാണ് ഇപ്പോൾ കാനം. പാർട്ടി സെക്രട്ടറിയായി ഇത് കാനത്തിന്റെ രണ്ടാം ടേമാണ്. കാനത്തിനെതിരെ പാർട്ടിയിൽ ശബ്ദങ്ങൾ കുറവായതിനാൽ ഇനിയും ഒരു ടേം കൂടി സെക്രട്ടറിയാകാൻ കാനത്തിന് സാധിക്കും.