മോദി സ്തുതി: ശശി തരൂരിന്റേത് രാഷ്ട്രീയ നീക്കം ?

Webdunia
ചൊവ്വ, 27 ഓഗസ്റ്റ് 2019 (15:48 IST)
പ്രധാനമന്ത്രിയെ പ്രശംസിക്കണമെന്ന ശശി തരൂരിന്റെ നിലപാടിനെതിരെ കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ ഇടയിൽനിന്നും വലിയ വിമർശനങ്ങളാണ് ഉയരുന്നത്, യുവ നേതാക്കളും കോൺഗ്രസിന്റെ മുതിർന്ന സാംസ്ഥാന നേതാക്കളും അടക്കം കെപിസിസ് ഒന്നടങ്കം ശശി തരൂരിന് എതിരാണ്, വിവദത്തിൽ കെപിസിസി തരൂരിൽനിന്നും വിശദീകരണം തേടിയേക്കും എന്നാണ് റിപ്പോർട്ടുകൾ.
 
എന്നാൽ തരൂരിന്റേത് തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിന്റെ സ്വഭാവം മുന്നിൽ‌ കണ്ടുള്ള രാഷ്ട്രീയ നീക്കമാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി നേട്ടമുണ്ടാക്കും എന്ന് തോന്നിപ്പിച്ച മണ്ഡലമാണ് തിരുവനന്തപുരം. സംസ്ഥാന ബിജെപിയിൽ ഏറ്റവും ശക്തനായ കുമ്മനം രാജശേഖരനെ തന്നെ തിരുവനന്തപുരത്ത് ബിജെപി മത്സരിപ്പിക്കുകയും ചെയ്യും.
 
തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ വലിയ രീതിയിൽ ബിജെപിക്ക് സാധീനം ഉണ്ട്. ഒരോ തിരഞ്ഞെടുപ്പുകളിലും ബിജെപി ശക്തി വർധിച്ച് വരികയും ചെയ്യുന്നു. ഈ പ്രത്യേക സാഹചര്യം മുന്നിൽ കണ്ട് ബിജെപിയെയും നരേന്ദ്ര മോദിയെയും നയപരമായി കൈകാര്യം ചെയ്യാൻ ശശി തരൂർ ഒരുങ്ങിയാൽ തെറ്റ് പറയാനാകില്ല. കാരണം കഴിഞ്ഞ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ മണ്ഡലത്തിൽ ബിജെപിക്കുണ്ടായ വളർച്ച അത്രത്തോളം വലുതാണ്. അമേഠിയിൽ രാഹുൽ‌ ഗാന്ധി പോലും തോറ്റത് നമ്മൾ കണ്ടു. 
 
4,16,131 വോട്ടുകൾ നേടി ശശി തരൂർ ജയിച്ചപ്പോൾ 3,16,142 വോട്ടുകൾ കുമ്മനം രാജശേഖരൻ നേടി. അതായത് മണ്ഡലത്തിലെ 31.30 ശതമാനം വോട്ടർമാർ ബിജെപിക്ക് ഒപ്പം നിന്നും. ശക്തമായ ഭൂരിപക്ഷത്തോടെ കേന്ദ്രത്തിൽ ബിജെപി അധികാരം നിലനിർത്തിയ സാഹചര്യത്തിൽ മണ്ഡലത്തിൽ ഇനിയും ബിജെപി ശക്തമാകും എന്ന് നിസംശയം പറയാം. ഈ സാഹചര്യത്തിൽ മോദി വിരുദ്ധ നിലപാട് സ്വീകരിക്കുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യില്ല എന്നതാവാം ശശി തരൂരിന്റെ നിലപാടിന് പിന്നിൽ. എന്നാൽ കോൺഗ്രസിന് ഈ നിലപാട് കടുത്ത തിരിച്ചടി തന്നെയാണ് 

അനുബന്ധ വാര്‍ത്തകള്‍

Next Article