മണിയാശാനേയും സിനിമേലെടുത്തേ..!

ബുധന്‍, 7 മെയ് 2014 (13:40 IST)
അങ്ങനെ മണിയാശാനും നടനായി. കോടതികളുട ജനാധിപത്യ ഘാതകന്‍ എന്നവിശേഷണം ലഭിക്കാന്‍ അര്‍ഹനാക്കിയ ഇടുക്കി മോഡല്‍ പ്ര്സംഗമാണ് സിപി‌എം ഇടുക്കി ജില്ലാ‍ സെക്രട്ട്രിയായ മണിയാശാനാനെ ശ്രദ്ധേയനാക്കിയത്.

ബിജു സി. കണ്ണന്‍ സംവിധാനം ചെയ്യുന്ന "വഴിതിരിയുന്നിടത്ത്‌" എന്ന ചിത്രത്തിലാണ് വ്യത്യസ്താനാമൊരു മണിയാശാന്‍ അഭിനയിക്കാനെത്തിയത്. വെള്ളിത്തിരയിലും ആശാനായി തന്നയാണ് രംഗത്ത് വരിക.

കാവിമുണ്ടും ഇളംനീല ഷര്‍ട്ടും ധരിച്ച് ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ വേലു എന്ന കഥാപാത്രത്തിന്റെ ആശാനായിട്ടാണ്  എംഎം മണി എത്തുന്നത്. വേലുവായി കലാഭവന്‍ മണിയാണു വേഷ്മിടുന്നത്.ചിത്രത്തിലെ നായകനും മണി തന്നെ.

ആദ്യ ദിവസങ്ങളിലെ ഷൂട്ടിംഗില്‍ എം.എം. മണി ഗംഭീര പ്രകടനമാണു കാഴ്‌ചവച്ചതെന്നു സംവിധായകന്‍ ബിജു സി. കണ്ണന്‍ പറഞ്ഞു.അനൂപ്‌ ചന്ദ്രന്‍, സീമാ ജി. നായര്‍, വീണ നായര്‍ എന്നിവരാണു മറ്റു പ്രധാന താരങ്ങള്‍. സുധി എം. നായര്‍, സി. നാഗേഷ്‌കുമാര്‍ എന്നിവരാണു ചിത്രത്തിന്റെ നിര്‍മാതാക്കള്‍.

കരുനാഗപ്പള്ളി, തൊടിയൂര്‍, ശൂരനാട്‌ എന്നിവിടങ്ങിലാണ്‌ ഇപ്പോള്‍ ചിത്രീകരണം പുരോഗമിക്കുന്നത്‌. തന്റെ അഭിനയം മോശം വരാന്‍ പാടില്ലെന്നതാണ്‌ ആഗ്രഹമെന്നു മണിയാശാനും പറയുന്നു.  

വെബ്ദുനിയ വായിക്കുക