കോടതികളും സർക്കാരും പിടിമുറുക്കുന്നു, ടിക്ടോക് രാജ്യത്ത് നിരോധിക്കുമോ ?

ബുധന്‍, 17 ഏപ്രില്‍ 2019 (17:45 IST)
വളരെ ചുരുങ്ങിയ കാലംകൊണ്ടാണ് ടിക്ടോക്ക് എന്ന ചെറു വീഡിയോ മേക്കിംഗ് ആപ്പ് ലോകത്താകെ വ്യാപിക്കുന്നത്. ചൈനീസ് നിർമ്മിത ആപ്പ് വിവിധ ചലഞ്ചുകൾ ഉപയോക്താക്കൾക്ക് നൽകി വ്യത്യസ്ഥമായ ഒരു സോഷ്യൽ മീഡിയ സംസ്കാരം രൂപപ്പെടുത്തി. 
 
ടിക്ടോക്കിലൂടെ തങ്ങളുടെ കലാപരമായ കഴിവുകൾ പ്രദർശിപ്പിച്ച് നിരവധിപേർ പ്രശസ്തരായി. ഇക്കൂട്ടത്തിൽ പലരും തങ്ങളുടെ ഇഷ്ട മേഖലകളിൽ എത്തിപ്പെടുകയും ചെയ്തു. എന്നാൽ ഏതൊരു നാണയത്തിനും രണ്ട് വശങ്ങൾ ഉണ്ട് എന്നതുകൊണ്ട് തന്നെ ടിക്ടോക്കിനെതിരെ വലിയ വിമർശനങ്ങൾ തുടക്കത്തിൽ തന്നെ ഉയർന്നിരുന്നു.
 
ടിക്ടോക്കിൽ നഗ്നതാ പ്രദർശനം ഉൾപ്പടെ ഉണ്ടായതോടെ സമൂഹം വലിയ രീതിയിൽ ആപ്പിന് എതിരായി. ടിക്ടോക് ഇന്ത്യൻ സംസ്കാരത്തിന് എതിരും വ്യക്തികളുടെ സുരക്ഷയെ സാരമായി ബാധിക്കുന്നതുമാണ് എന്ന് വിമർശനം ഉയർന്നതോടെ ഇന്ത്യയിലെ കോടതികളും സർക്കാരുകളും ടിക്ടോക്കിന് എതിരെ നടപടി എടുക്കാൻ ആരംഭിച്ചു. 
 
മോശമായ ചില പ്രവണതകൾ ടിക്ടോക്കിൽ നിന്നും ഉണ്ടായിട്ടുണ്ട് എങ്കിലും ഒരുപാട് പേർക്ക് തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ അവസരം നൽകുന്ന ടിക്ടോക് പോലുള്ള ഒരു പ്ലാറ്റ്ഫോം ഈ കലഘട്ടത്തിൽ നിരോധിക്കുന്നത് ശരിയാണോ എന്നാണ് യുവാക്കൾ പ്രധാനമായും ഉന്നയിക്കുന്ന ചോദ്യം.
 
തമിഴ്നാട് കോടതിയുടെ നിർദേശ പ്രകാരം പ്ലേ സ്റ്റോറിൽനിന്നും ആപ്പ് സ്റ്റോറിൽനിന്നും ടിക്ടോക് നിക്കം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ വ്യക്തികളുടെ സ്വകാര്യതെയെയും സുരക്ഷയെയും ബാധിക്കുന്ന പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്. ടിക്ടോക് പോലുള്ള ഒരു പ്ലാറ്റ്ഫോം നിരോധിക്കുന്നത് സമൂഹത്തിൽ തെറ്റായ സന്ദേശമാണ് നൽകുക. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍