ഫുൾവ്യു കേർവ്ഡ് ഡിസ്‌പ്ലേ, പോപ്പ് അപ്പ് സെൽഫി ക്യാമറ, പ്രീമിയം ഫീച്ചറുകളുമായി വൺപ്ലസ് 7 പ്രോ ഉടനെത്തും !
സോണിയുടെ ഐ എം എക്സ് സെൻസറുകൾ കരുത്ത് പകരുന്ന 48 മെഗാപിക്സലിന്റെ പ്രൈമറി സെൻസർ, 16 മെഗാപിക്സലിന്റെ വൈഡ് ആംഗിൾ സെക്കൻഡറി സെൻസർ, 8 മെഗാപിക്സലിന്റെ ടേർഷറി സെൻസർ എന്നിവ അടങ്ങുന്ന ട്രൈ റിയർ ക്യാമറകൾ ഫോണിൽ ഉണ്ടാക്കും എന്നാണ് വിവരം.
8 ജി ബി റാം 256 ജി ബി സ്റ്റോറേജ് വേരിയന്റിലായിരിക്കും ഫോൺ വിപണിയിൽ എത്തുക. ക്വാൽകോമിന്റെ കരുത്തുറ്റ സ്നാപ്ഡ്രാഗൺ 855 ചിപ്സെറ്റാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് 9 പൈയെ അടിസ്ഥാനപ്പെടുത്തിയുള്ള ഓക്സിജൻ ഒ എസിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുക. ഫാസ്റ്റ് ചാർജിംഗ് സംവിധാനത്തോടുകൂടിയ 4000 എം എ എച്ച് ബാറ്ററിയായിരിക്കും ഫോണിൽ ഉണ്ടാവുക.