ഏപ്രില്‍ ഒന്ന് ശരിക്കും വിഡ്ഡിളുടെ ദിനമല്ല, വിഡ്ഡികള്‍ക്കുള്ള ദിനവുമല്ല. വിഡ്ഡികളാക്കുന്നവരുടേയോ വിഡ്ഡികളാക്കപ്പെടുന്നവരുടെയോ ദിവസവുമല്ല. എന്നാല്‍ ഇത് ആത്മവിമര്‍ശനത്തിന്‍റെ ദിനമാണെന്നറിഞ്ഞോളൂ.
സ്വന്തം മണ്ടത്തരങ്ങളെക്കുറിച്ച് ഓര്‍ത്ത് ചിരിക്കാനൊരു ദിവസമായും ഇതിനെ കാണാന്‍ സാധിക്കും. ജീവിതത്തില്‍ ഒരിക്കലെങ്കിലും വമ്പന്‍ അബദ്ധങ്ങളോ മണ്ടത്തരങ്ങളോ വിഡ്ഡിത്തങ്ങളോ പറ്റാത്ത ആരെങ്കിലും ഉണ്ടോ? ചാന്‍സ് കുറവാണല്ലേ. വര്‍ഷത്തിലെ 364 ദിവസവും നമ്മള്‍ എന്തായിരുന്നു എന്ന് ചിന്തിക്കുന്ന ദിവസമാണ് ഏപ്രില്‍ ഒന്ന് എന്നത് പ്രശസ്ത എഴുത്തുകാരന്‍ മാര്‍ക്ക് ട്വയിന്‍ പറയുന്നു.
ലോകമെങ്ങും ഈ ദിനത്തില്‍ വമ്പന്‍ ഫൂളാക്കല്‍ കളികള്‍ നടക്കാറുണ്ട്. കമ്പ്യൂട്ടര്‍ മോണിട്ടറിലൂടെ ഇഷ്ടപ്പെട്ട സുഗന്ധം നല്‍കാന്‍ കഴിയുന്ന സോഫ്റ്റ് വെയര്‍, വിമാനത്താവളത്തില്‍ ഇറങ്ങിയ ശൂന്യാകാശ വാഹനം എന്നിവ ഈയടുത്ത കാലത്തുണ്ടായ ഏപ്രില്‍ ഫൂള്‍ തമാശകളാണ്.
അതുപൊലെ ഒന്നാണ് സര്‍ദാര്‍ജി ഒരു ഏപ്രില്‍ ഒന്നാം തീയതി ബസില്‍ കയറി കണ്ടക്ടറുടെ അടുത്തു നിന്ന് ടിക്കറ്റ് ചോദിച്ചു. അദ്ദേഹം കണ്ടക്ടറെ നോക്കി കളിയാക്കി ചിരിച്ചു കൊണ്ട് 10 രൂപ എടുത്തുകൊടുത്ത് ടിക്കറ്റ് വാങ്ങിച്ചു. ടിക്കറ്റ് കിട്ടിയ ഉടന്‍ കണ്ടക്ടറെ നോക്കി പറ്റിച്ചേ എന്നു പറഞ്ഞ് പൊട്ടിച്ചിരിക്കാന്‍ തുടങ്ങി.
കണ്ടക്ടര്‍ക്ക് കാര്യം മനസ്സിലായില്ല. അപ്പോള്‍ സര്‍ദാര്‍ജി പറഞ്ഞു. ചങ്ങാതീ ഇന്ന് ഏപ്രില്‍ ഒന്നല്ലേ, ഞാന്‍ നിങ്ങളെ ഫൂളാക്കി. നോക്കൂ എന്‍റെ കൈയില്‍ സൗജന്യ യാത്രയ്ക്കുള്ള പാസുണ്ട്. ഇങ്ങനെ ഒട്ടനവധി തമശകള്‍ ഇന്നും ഓര്‍മ്മയില്‍ നിലനിക്കുന്നുണ്ട്. ഇപ്പോള്‍ ഫോണിലെ വാട്സാപ്പ് പോലെയുള്ള സോഷ്യല്‍ മീഡിയകള്‍ വഴിയാണ് പലരും പലരേയും വിഡ്ഡിയാക്കുന്നത്.