അപൂര്‍വ്വതകള്‍ ഒരുപാടുള്ള വ്യക്തിത്വമായിരുന്നു ശാസ്ത്രജ്ഞനും മുന്‍ രാഷ്‌ട്രപതിയുമായ എ പി ജെ അബ്‌ദുള്‍ കലാം. കുട്ടികളെ ഒരുപാട് ഇഷ്‌ടപ്പെട്ടിരുന്ന അദ്ദേഹം യുവത്വത്തെ സ്വപ്നം കാണാനും പ്രേരിപ്പിച്ചു.
“ഉറങ്ങുമ്പോള്‍ കാണുന്നതല്ല സ്വപ്നം; ഉറങ്ങാന്‍ അനുവദിക്കാതിരിക്കുന്നതാണ്’ സ്വപ്നമെന്ന് ഇന്ത്യയിലെ യുവത്വത്തോട് അദ്ദേഹം പറഞ്ഞു. ശാസ്ത്രത്തിന്റെ ജനകീയ മുഖമായിരുന്ന കലാം അപൂര്‍വ്വതകളുടെ ഒരു വ്യക്തിത്വം കൂടിയായിരുന്നു.
1. ശാസ്ത്രജ്ഞനായിരുന്ന ഇന്ത്യയിലെ ആദ്യ രാഷ്‌ട്രപതി
2. അവിവാഹിതനായ ആദ്യത്തെ ഇന്ത്യൻ രാഷ്ട്രപതി
3. അഗ്നി, പൃഥ്വി മിസൈലുകളുടെ ഉപജ്ഞാതാവായ ഇന്ത്യൻ രാഷ്‌ട്രപതി
4. നിയമസഭ തെരഞ്ഞെടുപ്പിൽ ആദ്യമായി വോട്ടു രേഖപ്പെടുത്തിയ രാഷ്‌ട്രപതി
5. അന്തര്‍വാഹിനി, യുദ്ധവിമാനം എന്നിവയില്‍ സഞ്ചരിച്ച ആദ്യ രാഷ്‌ട്രപതി
6. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കു വേണ്ടി ഉപഗ്രഹം എന്ന ആശയം ലോകത്താദ്യമായി മുന്നോട്ടുവെച്ച വ്യക്തി.
7. കോണ്‍ഗ്രസും ബി ജെ പിയും ഒരുപോലെ പിന്തുണച്ച രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥി
8. ഹൂവര്‍ പുരസ്കാരം നേടിയ ആദ്യ ഏഷ്യക്കാരന്‍
9. സുഖോയ് വിമാനത്തില്‍ പറന്ന ആദ്യ രാഷ്‌ട്രപതി
10. ഏറ്റവും കൂടുതല്‍ ഓണററി ഡോക്‌ടറേറ്റുകള്‍ ലഭിച്ച ഇന്ത്യന്‍ രാഷ്‌ട്രപതി
11. ഒരു രൂപ മാത്രം പ്രതിമാസ ശമ്പളം പറ്റിയ രാഷ്‌ട്രപതി
12. പ്രതിരോധമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്‌ടാവായ ശേഷം ഇന്ത്യ രാഷ്‌ട്രപതിയായ വ്യക്തി
13. സിയാചിന്‍ ഗ്ലേസിയര്‍ സന്ദര്‍ശിച്ച ആദ്യ രാഷ്ട്രപതി