സാത്താന്‍പൂജ കേരളത്തില്‍ വേരുറപ്പിക്കുന്നു; സാത്താന്‍ ആരാധന പ്രചരിപ്പിക്കാന്‍ സ്വീകരിക്കുന്ന ഞെട്ടിക്കുന്ന മാര്‍ഗങ്ങള്‍!!!

ശനി, 30 നവം‌ബര്‍ 2013 (13:17 IST)
PRO
കുറേ നാളത്തെ ഇടവേളക്കുശേഷം വീണ്ടും കേരളത്തില്‍ സാത്താന്‍ ആരാധന വേരുറപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളില്‍ സ്ഥാനം പിടിക്കുകയാണ്. കോഴിക്കോട് രണ്ടും, കൊച്ചിയില്‍ ഒന്‍പതും ആലപ്പുഴയില്‍ മൂന്നും കേന്ദ്രങ്ങളില്‍ സാത്താന്‍ ആരാധന നടക്കുമെന്നായിരുന്നു വാര്‍ത്ത. കോട്ടയത്തും തിരുവനന്തപുരത്തുമായി അഞ്ച് കേന്ദ്രങ്ങള്‍ ഉണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടെന്നും വാര്‍ത്തയില്‍ സൂചിപ്പിച്ചിരുന്നു.

എന്നാല്‍ സാത്താന്‍ ആരാധന അഥവാ ബ്ലാക് മാസ്സ് മാത്രമല്ല ഇത്തരം വിശ്വാസികള്‍ അവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. സാത്താന്‍ ആരാധനയെപ്പറ്റി ബോധവല്‍കരണവും അതിന്റെ വേരുകളെപ്പറ്റി അന്വേഷണവും നടക്കുമ്പോള്‍ കൂടുതല്‍ സുരക്ഷിതമായ മാര്‍ഗങ്ങള്‍ തേടുകയാണ് സാത്താന്‍ പിന്‍ഗാമികള്‍‍.

വീഡിയോ ഗെയിമുകള്‍- അടുത്തപേജ്



PRD
പോണോഗ്രഫിയെ പ്രോത്സാഹിപ്പിക്കുന്നെന്നും അക്രമവാസന വര്‍ദ്ധിക്കുന്നെന്നും ചില ഗെയിമുകള്‍ക്കെതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്.

എന്നാല്‍ സാത്താന്‍ ആരാധന പ്രോത്സാഹിപ്പിക്കുന്ന ഗെയിമുകളും പുറത്തിറങ്ങാറുണ്ടെന്നത് കുട്ടികള്‍ക്കായി വീഡിയോ ഗെയിമുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധപതിപ്പിക്കേണ്ടതാണ്.

സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍- അടുത്ത പേജ്

PRO
സാത്താന്‍ ആരാധനത്തിന് മറ്റൊരു മറയാകുന്നത് സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളും മറ്റ് മൊബൈല്‍ സൌഹൃദ കൂട്ടായ്മകളുമാണ്.

ഈ സൈറ്റുകളില്‍ സാത്താനെ ആ‍രാധിക്കുമ്പോഴുണ്ടാകുന്ന ഗുണങ്ങളും മറ്റും വിവരിച്ച് പേജുകള്‍ തുടങ്ങി സാത്താന്‍ പിന്‍ഗാമികള്‍ തങ്ങളുടെ വലവിരിക്കല്‍ തുടങ്ങിയിരിക്കുകയാണ്.

തിന്മയുടെ പ്രചാരകര്‍ ഈ പുതിയ മാര്‍ഗങ്ങളിലൂടെ കേരളത്തില്‍ കൂടുതല്‍ പ്രചാരം നേടി വരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

അമേരിക്കയില്‍ സ്ഥാപിതമായ ചര്‍ച്ച് ഓഫ് സാത്താന്‍ ഇന്ന് ലോകമെമ്പാടും തങ്ങളുടെ ശൃംഖല വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇവരുടെ സൈറ്റിലും അനുബന്ധ സംഘടനകളിലും അംഗങ്ങളായവരില്‍ മലയാ‍ളികളുമുണ്ടെന്ന വിവരം ഞെട്ടിക്കുന്നതാണ്.

കേരളത്തില്‍ സംഘടനയുടെ വേരുകള്‍- അടുത്ത പേജ്

PRO
കാക്കനാട്ടും, എറണാകുളത്തെ വിവിധ ഭാഗങ്ങളിലും ആലപ്പുഴ ജില്ലയിലും നിരവധി ലോഡ്ജുകളും വാടകക്കെട്ടിടങ്ങളും കേന്ദ്രീകരിച്ച് സാത്താന്‍ ആരാധനകള്‍ നടത്തുന്നതായി ആരോപണമുണ്ടായിരുന്നു. ബാംഗ്ലൂര്‍, മുംബൈ തുടങ്ങിയ വന്‍ നഗരങ്ങളില്‍ നിന്നാണ് കേരളത്തിലേക്കും ഈ ആരാധന വ്യാപിച്ചത്.

ഇതര മതഗ്രന്ഥങ്ങളെ അപമാനിക്കുന്നതില്‍ തുടങ്ങി ലൈംഗിക വൈകൃതങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും മറ്റും ഇത് കാരണമായപ്പോഴാണ് അന്വേഷണമാരംഭിച്ചത് പക്ഷേ ഇതിന്റെ രഹസ്യ സ്വഭാവം മൂലം തെളിവുകളില്ലാത്തതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണങ്ങള്‍ എങ്ങുമെത്താതെ പോവുകയായിരുന്നു.

കുപ്പായം ഊരിയ വൈദികര്‍ക്കായി പരസ്യം- അടുത്ത പേജ്

PRO
കുപ്പായം ഊരിയ വൈദികരെ കണ്ടെത്താന്‍ സാത്താന്‍ ആരാധകര്‍ വെബ്സൈറ്റുകളില്‍ പരസ്യം നല്‍കിയത് വിവാദമായിരുന്നു. കുപ്പായം ഊരിയ പുരോഹിതര്‍ക്ക് സാത്താന്‍ ആരാധകരുടെ ഇടയില്‍ വന്‍ ഡിമാന്റാണ്. ഇത്തരക്കാര്‍ പൂജ നടത്തിയാല്‍ സാത്താന്‍ പെട്ടെന്ന് സം‌പ്രീതനാകുമെന്നാണ് വിശ്വാസം.

സാത്താന്‍ ഉപകരണങ്ങളുടെ വില്‍പ്പന


PRO
ദൈവനിന്ദ അടങ്ങുന്ന ഈ സാത്താന്‍ ആരാധനയ്ക്കാ‍യുള്ള ഉപകരണങ്ങളുടെ വില്‍പ്പനയും ഇന്‍റര്‍നെറ്റിലൂടെ വര്‍ദ്ധിച്ചിട്ടുണ്ട് തലതിരിഞ്ഞ കുരിശ്, കറുത്ത മെഴുകുതിരികള്‍, തലയോട്ടി ചിഹ്നവും, സ്വസ്തിക് ചിഹ്നവും പരിശുദ്ധമായ കൊന്തയുടെ സാത്താന്‍ പ്രതിരൂപങ്ങളും ഇവര്‍ ഉപയോഗിക്കുന്നു. രാജപുരത്തെ ഒരു പ്രമുഖ പള്ളി, വിശ്വാസികള്‍ തങ്ങളുടെ കൊന്തയെക്കുറിച്ചോര്‍ത്ത് പരിഭ്രമിക്കേണ്ടെന്ന് വിശ്വാസികളോട് പറഞ്ഞിരുന്നു. തലയോട്ടി ആകൃതിയിലുള്ള പതിമൂന്ന് മുത്തുമണികള്‍ അടങ്ങിയ മാലയാണത്രെ സാത്താന്‍ ആരാധകര്‍ ഉപയോഗിക്കുന്നത്.

ആഭിചാരക്രിയകളുടെ മറവില്‍ കുറ്റകൃത്യങ്ങള്‍- അടുത്തപേജ്

PRO
ആഭിചാരക്രിയകളുടെ മറവില്‍ കുറ്റകൃത്യങ്ങളാണ് ഇവര്‍ക്കിടയില്‍ നടക്കുന്നത്. കുറ്റകൃത്യങ്ങള്‍ക്ക് മറയായി ഭീതി പടര്‍ത്താ‍ന്‍ തല തിരിഞ്ഞ വിശ്വാസത്തിന്റെ ഒരു കുടയും. ഇനി ഇ - മെയിലിലോ ഫേസ്ബുക്കിലോ മറ്റോ സാത്താന്‍ ലോകത്തേക്ക് ക്ഷണിച്ചു കോണ്ടുള്ള സന്ദേശം തുറക്കുന്നതിനു മുന്‍പ് ഓര്‍ക്കുക, കുറ്റകൃത്യങ്ങളുടെ ലോകത്തേക്കുള്ള ഒരു വാതിലാണ് നിങ്ങള്‍ തുറക്കുന്നത്.

വെബ്ദുനിയ വായിക്കുക