വക്കം മൗലവി - ധീരനായ പത്രമുടമ

വക്കം മൗലവി എന്നപേരില്‍ പ്രസിദ്ധനായ അബ്ദുല്‍ ഖാദര്‍ മൗലവി മതപണ്ഡിതന്‍ മാത്രമാ യിരുന്നില്ല സമൂഹിക പരിഷ്കര്‍ത്താവും, ധീരനായ പ്രസാധകനും, പത്രാധിപരുമായിരുന്നു. കേരളത്തിലെ അച്ചടിയുടേയും പ്രസിദ്ധീകരണങ്ങളുടേയും കുലപതിമാരില്‍ ഒരാളായിരുന്നു.

ഇസ്ളാമിക സമൂഹത്തിന്‍റെ പരിഷ്കര്‍ത്താക്കളില്‍ ഒരാളാണ് മൗലവി. വിദ്യാഭ്യാസ രംഗത്തും ഭാഷാ പണ്ഡിതനായ അദ്ദേഹം നിസ്തുല മായ സംഭാവന നല്ക്കി. സ്വദേശാഭിമാനി എന്ന പത്രം തുടങ്ങിയത് മൗലവിയായിരുന്നു. മൗലവി ഇല്ലയിരുന്നെങ്കില്‍ നാമിന്ന് അറിയുന്ന സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള ഉണ്ടാകുമായിരുന്നില്ല.

WDWD
സ്വദേശാഭിമാനി, നൂല്‍ മുസ്ളീം, ഐക്യം, ദീപിക തുടങ്ങിയ ഒട്ടേരെ പ്രസിദ്ധീകരണങ്ങള്‍ അദ്ദേഹം പുറത്തിറക്കി .തിരുവനന്തപുരത്തു പോലും നല്ല അച്ചുക്കൂടം ഇല്ലാതിരുന്ന കാലത്താണ് മൗലവി സ്വദേശാഭിമാനിക്കു വേണ്ടി വിദേശത്തു നിന്നും മുന്തിയ പ്രസ്സ് വിലക്ക് വാങ്ങി കപ്പല്‍ മാര്‍ഗം അഞ്ചുതെങ്ങിലെത്തിച്ചത് .

ഒരു പത്ര ഉടമ, മുതലാളി എങ്ങനെ ആയിരിക്കണം എന്നതിന്‍റെ ഉത്തമ ദൃഷ്ടാന്തമാണു വക്കം മൗലവി. അദ്ദേഹവും രാമകൃഷ്ണ പിള്ളയും തമ്മിലുണ്ടായിരുന്ന ബന്ധം പത്രമുടമയും പത്രാധിപരും തമ്മിലുണ്ടാവേണ്ട മാതൃകാപരമായ ബന്ധമായിരുന്നു. പത്രത്തിനെതിരെ കൊടുങ്കാറ്റ് ആഞ്ഞടിച്ചപ്പോഴൂം പത്രം കണ്ട് കെട്ടിയപ്പോഴും മൗലവി പത്രാധിപരോടൊപ്പമായിരുന്നു.

തിരുവനന്തപുരം ജ-ില്ലയിലെ വക്കത്താണ്ഡിസംബര്‍ 8 ന്അബ്ദുള്‍ ഖാദര്‍ മൗലവി ജ-നിച്ചത്. 1932 ല്‍ അന്തരിച്ചു .മൗലവി, പത്രപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞത് 1905 ലാണ്. ബ്രിട്ടീഷ് കോളനിയായ അഞ്ചുതെങ്ങില്‍ പ്രസ് സ്ഥാപിച്ചു. സ്വദേശാഭിമാനി എന്ന പത്രം തുടങ്ങി.

സി.പി.ഗോവിന്ദപ്പിള്ളയായിരുന്നു ആദ്യത്തെ പത്രാധിപര്‍. കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍, എ.ആര്‍.രാജ-രാജ-വര്‍മ്മ, മഹാകവി ഉള്ളൂര്‍ എന്നിവരുടെ സഹായങ്ങളും , സര്‍ സി. ശങ്കരന്‍നായരെപ്പോലെയുള്ള രാഷ്ട്രീയ നേതാക്കളുടെ സഹകരണവും അക്കാലത്തു മൗലവിക്കു ലഭിച്ചിരുന്നു.


പിന്നീട് സ്വദേശാഭിമാനിയുടെ പ്രസിദ്ധീകരണം വക്കത്തേക്കു മാറ്റി. കെ.രാമകൃഷ്ണപിള്ള സ്വദേശാഭിമാനി പത്രാധിപരായി. രാമകൃഷ്ണപിള്ള സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയായത് അന്നു മുതലാണ്. പത്രാധിപരുടെ ഉപരിവിദ്യാഭ്യാസ സൗകര്യാര്‍ത്ഥം ഏറെ വൈകാതെ സ്വദേശാഭിമാനി പ്രസിദ്ധീകരണം തിരുവനന്തപുരത്തു നിന്നായി.

രാമകൃഷ്ണപിള്ളയുടെ വീറുറ്റ തൂലിക ദിവാന്‍ വാഴ്ചയ്ക്കും രാജ-വാഴ്ചയ്ക്കുമെതിരായി ആഞ്ഞടിക്കാന്‍ തുടങ്ങിയപ്പോള്‍ ഭരണകൂടത്തിന്‍റെ ശക്തിയും രോഷവും മുഴുവന്‍ സ്വദേശാഭിമാനിയുടെ നേര്‍ക്കു തിരിഞ്ഞു. 1910 സെപ്റ്റംബര്‍ 26 ന് രാമകൃഷ്ണപിള്ളയെ നാടുകടത്തിയ സര്‍ക്കാര്‍, സ്വദേശാഭിമാനി പ്രസ്സും കണ്ടുകെട്ടി.

അന്ന്, തിരുവിതാംകൂര്‍ സര്‍ക്കാര്‍ കണ്ടുകെട്ടിയ സ്വദേശാഭിമാനി പ്രസ് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്‍റെ നേതൃത്വത്തിലുള്ള ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നശേഷമാണ് 1958 ല്‍ മൗലവിയുടെ മകനായ വക്കം അബ്ദുള്‍ ഖാദറിനെ തിരിച്ചേല്‍പ്പിച്ചത്.

പത്രാധിപര്‍ നാടുകടത്തപ്പെട്ടതിനുശേഷം മുസ്ളീം സമുദായത്തിന്‍റെ സാംസ്കാരിക നവോത്ഥാനത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ മൗലവി ശ്രദ്ധ കേന്ദ്രീകരിച്ചു.

നേരത്തെ 1906 ല്‍ ജ-നൂല്‍ മുസ്ളീം എന്ന മാസിക പ്രസിദ്ധപ്പെടുത്തുന്നതിന് നേതൃത്വം നല്‍കിയിരുന്ന മൗലവി 1918 ല്‍ അല്‍ ഇസ്ളാം എന്ന അറബി മലയാളം മാസിക തുടങ്ങി. ദീപിക (1931) മാസികയും ഐക്യം വാരികയും അദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ് പ്രസിദ്ധീകരിച്ചിരുന്നത്.

1931 ല്‍ ദീപികയിലൂടെ ഖുറാന്‍റെ മലയാളം പരിഭാഷ സ്വന്തം വ്യാഖ്യാനം സഹിതം പ്രസിദ്ധീകരിച്ചു. പക്ഷെ അത് പൂര്‍ത്തിയക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല . 1932 ഒക് ടോബര്‍ 31 ന് ആ ധീര ദേശാഭിമാനി അന്ത്യ ശ്വാസം വലിച്ചു.

സ്വന്തം സമുദായത്തെ പിന്നോക്കാവസ്ഥയില്‍ നിന്ന് ഉദ്ധരിക്കാനുള്ള ഉല്‍ക്കടലമായ അഭിലാഷം, ദേശാഭിമാന പ്രചോദിതമായ പൊതു സാംസ്കാരിക സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുകയില്ലെന്നു സ്വജ-ീവിതം കൊണ്ടും കര്‍മ്മശൈലികൊണ്ടും തെളിയിച്ച മഹാത്മാവായിരുന്നു വക്കം അബ്ദുള്‍ ഖാദര്‍ മൗലവി.