മാണിയുടെ പന്ത്രണ്ടാം ബജറ്റിന്റെ സംഭാവന വിലക്കയറ്റവും നികുതി വര്‍ധനയും!
വെള്ളി, 24 ജനുവരി 2014 (13:23 IST)
PRO
PRO
കാര്‍ഷിക മേഖലയ്ക്കും കര്‍ഷകര്‍ക്കുമുള്ള ജനപ്രിയ പ്രഖ്യാപനങ്ങളോടെയാണ് കെ എം മാണി ബജറ്റ് അവതരണം തുടങ്ങിയത്. പക്ഷേ രണ്ട് മണിക്കൂര്‍ നീണ്ട ബജറ്റിന്റെ അവസാനമായപ്പോഴേക്കും കടുത്ത നികുതി നിര്‍ദ്ദേശങ്ങളാണ് മാണി പ്രഖ്യാപിച്ചത്. പുതിയ മേഖലകളില്‍ നികുതി ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ബജറ്റ് ആണ് ധനമന്ത്രി അവതരിപ്പിച്ചത്. രാജ്യത്തെ ബാധിച്ചിരിക്കുന്ന സാമ്പത്തിക മാന്ദ്യം കേരളത്തെയും കീഴടക്കുന്നതായി വ്യക്തമാക്കുന്നതാണ് ബജറ്റ് പ്രഖ്യാപനങ്ങള്‍.
അടുത്ത പേജില്‍- മാണി ബജറ്റ് പ്രസംഗത്തില്‍ വായിക്കാത്ത ‘കടുത്ത‘ പ്രഖ്യാപനങ്ങള്‍ !
PRO
PRO
നികുതി നിരക്കുകള്‍ കുത്തനെ കൂട്ടിയിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളുടെ നികുതിയും കാര്‍ഷിക നികുതിയും കൂട്ടി. ഇതോടെ അവശ്യസാധങ്ങള്‍ക്ക് വില വര്‍ധിക്കുമെന്ന് ഉറപ്പായി. കെട്ടിട നികുതി ഇരട്ടിയാക്കിയതായി മാണി അറിയിച്ചു. എന്നാല്‍ ബജറ്റ് പ്രസംഗത്തില്‍ മാണി ഇക്കാര്യം വായിച്ചില്ല എന്നതാണ് ശ്രദ്ധേയം. മെറ്റല്‍, പാറപ്പൊടി തുടങ്ങിയ കെട്ടിട നിര്‍മാണ സാമഗ്രികളുടെ വിലകൂടും. ഫ്ളാറ്റുകള്‍ക്ക് 12.5 ശതമാനം ആഡംബര നികുതി ഏര്‍പ്പെടുത്തി. യുപിഎസ്, ഇന്‍വെര്‍ട്ടര്‍, അലുമിനിയം, പാല് എന്നിവയുടെ നികുതിയും കൂട്ടി. ഭക്ഷ്യ എണ്ണയുടെയും നികുതി വര്‍ദ്ധിപ്പിച്ചു.
അടുത്ത പേജില്‍- യാത്രാ നിരക്കുകള്‍ കുതിച്ചുയരും!
PRO
PRO
സംസ്ഥാനത്തെ മോട്ടോര്‍വാഹനങ്ങളുടെയും നികുതി കൂട്ടി. നികുതി വര്‍ധനയിലൂടെ 34,000 കോടി രൂപയുടെ അധികവരുമാനമാണ് ലക്ഷ്യമിടുന്നതെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് കെ എം മാണി പറഞ്ഞു. 1500 സിസിക്ക് മുകളിലുള്ള എല്ലാ വാഹനങ്ങളും ഇനി ആഡംബര നികുതി നല്‍കണം. പുഷ്ബാക്ക്, സ്ളീപ്പര്‍ ബര്‍ത്തുകളുള്ള വാഹങ്ങളില്‍ നിന്ന് ത്രൈമാസ നികുതി പിരിക്കും. ബൈക്കുകള്‍ക്കും കാറുകള്‍ക്കും വില കൂടും.
വാഹനങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തിയതോടെ സംസ്ഥാനത്ത് ഓട്ടോ- ടാക്സി നിരക്ക് കൂടും. അന്തര്‍ സംസ്ഥാന യാത്രാ നിരക്കും കൂടും. ഓട്ടോകള്‍ക്ക് ലംപ്സം നികുതി ഏര്‍പ്പെടുത്തി. പഴയ ഓട്ടോകള്‍ക്കും ഇത് ബാധമായിരിക്കും. അന്തര്‍ സംസ്ഥാന വാഹനങ്ങളുടെ ആഢംബര നികുതിയിലും വര്‍ധന വരുത്തിയിട്ടുണ്ട്. എല്ലാ മോട്ടോര്‍ വാഹനങ്ങള്‍ക്കും ഒറ്റത്തവണ നികുതി ഏര്‍പ്പെടുത്തി. വാഹനങ്ങള്‍ക്ക് നികുതി അടയ്ക്കാന്‍ ഇ പെയ്മെന്റ് സംവിധാനം ഏര്‍പ്പെടുത്തി.
അടുത്ത പേജില്‍- ഉടുതുണിയ്ക്ക് മുതല്‍ മദ്യത്തിന് വരെ വില കൂടും!
PRO
PRO
വിദേശമദ്യത്തിനും തുണിത്തരങ്ങള്‍ക്കും വില കൂടും. ഇന്‍വെര്‍ട്ടറുകള്‍ക്കും യുപിഎസുകള്‍ക്കും 14.5 ശതമാനം അധികനികുതിയാകും. അലൂമിനിയം കോമ്പോസിറ്റ് പാനലുകള്‍ക്ക് 5 ശതമാനം നികുതി ഏര്‍പ്പെടുത്തി.
ഭൂമിയുടെ ന്യായവില കൂടുമെന്ന് മാണി പ്രഖ്യാപിച്ചു. ഇതിനായി നിയമനിര്‍മ്മാണം നടത്തുമെന്നും ബജറ്റ് അവതരണവേളയില്‍ മാണി അറിയിച്ചു.