മനുഷ്യ മാംസം കടിച്ച് കീറാന്‍ അവര്‍ എത്തും; “മൊബാങ്കി“ നരഭോജികളുടെ നാട്
ബുധന്‍, 7 ഓഗസ്റ്റ് 2013 (16:37 IST)
PRO
നരഭോജികള്‍, മനുഷ്യമാംസം കടിച്ച് കീറി ചോര കൊണ്ട് ദാഹം മറ്റുന്ന ജീവിക്കുന്ന പിശാചുകള്‍. നാവില്‍ ചോരയൊലിപ്പിച്ച് മനുഷ്യ മാംസം വെട്ടി നുറുക്കനായി കൈയ്യില്‍ ആയുധവുമായി മനുഷ്യരൂപേണ ഭൂമിയില്‍ അവതരിച്ച ഇരുകാലികള്‍. കേള്‍കുമ്പോള്‍ ഭയവും, ഇരുട്ടും ഒരു പോലെ നമ്മളിലേക്ക് താനെ വന്നുപോകും
“മൊബാങ്കി” നരഭോജികളുടെ നാട് എന്നു വേണമെങ്കില്‍ പറയാം. മധ്യ ആഫ്രിക്കയില്‍ ഉള്‍പ്പെടുന്ന കോംഗോ രാജ്യത്തിന്റെ ഒരു ഭാഗമാണ് “മൊബാങ്കി”, ഇവിടെ സുന്ദരമായ ഒരു നദിയുണ്ട്. ഏകദേശം 600 മൈലുകള്‍ വളഞ്ഞു പുളഞ്ഞു പോകുന്ന മൊബാങ്കി നദി.
എന്നാല്‍ ഇരുവശത്തുമുള്ള കടുകള്‍ക്കുള്ളില്‍ മനുഷ്യമാംസം ദാഹിച്ച് കഴിയുന്ന നരഭോജികള്‍ ഉണ്ടെന്നത് ഓര്‍മ്മിക്കുക. തക്കം കിട്ടുമ്പോള്‍ അവര്‍ നദിയുടെ സൌന്ദര്യം ആസ്വദിക്കാന്‍ വരുന്നവരെ തങ്ങളുടെ ഭക്ഷണമാക്കികളയും. ഇവര്‍ക്കിടയില്‍ മനുഷ്യ ശരീരം ആട് മാടുകളെപ്പോലെയാണ്. വാങ്ങാനും വില്‍ക്കാനുമായി ഒരു പാട് പേര്‍. മനുഷ്യ മാംസം ഇവര്‍ക്ക് അത്രമാത്രം പ്രിയപ്പെട്ടതാണ്.
PRO
ആഫ്രിക്കയുടെ ഉള്‍ക്കാടുകളില്‍ കഴിയുന്ന ഇവര്‍ മനുഷ്യ വേട്ടയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ്. ഒരു മനുഷ്യ ശരീരത്തെ പല ഭാഗങ്ങളായി വെട്ടിനുറുക്കി തങ്ങളുടെ കുടുംബത്തിന്റെ ആഹാരമാക്കി മാറ്റുകയാണ് ഇവര്‍ ചെയ്യുന്നത്. ഇവിടുത്തെ ഓരോ കുട്ടിയും ദിനം തോറും കാണുന്നത് മനുഷ്യമാംസങ്ങളും ചോരപ്പാടുകളുമാണ്.
എന്നാല്‍ ഇവര്‍ക്ക് പുറമെ കോംഗോയിലെ പല ഗോത്രവിഭാഗങ്ങള്‍ ഉണ്ട്. നരഭോജികളല്ലാത്തവര്‍. ഇവരുടെ ആചാരനുഷ്ടാനങ്ങളില്‍ നരഭോജികള്‍ക്ക് പ്രാധാന്യം ഉണ്ട്. ഇത് തീര്‍ത്തും ഭയപ്പാട് ഉളവാക്കുന്നതാണ്. ഗോത്ര വിഭാഗത്തില്‍ ആരെങ്കിലും മരിച്ച് കഴിഞ്ഞാല്‍ മൃതശരീരം വൈകുന്നേരം വരെ വീടിന്റെ മുന്നില്‍ വെയ്ക്കും, സന്ധ്യ മയങ്ങുന്നതോടെ സംഘത്തിലെ മുതിര്‍ന്ന ആളുടെ നേതൃത്വത്തില്‍ മൃതശരീരം തൊട്ടടുത്തുള്ള കാടിനുള്ളില്‍ ഉപേക്ഷിക്കും.
ഈ സമയം കാടിന്റെ ഉള്ളില്‍ നിന്നും ഓരിയിടുന്ന ശബ്ദം ഉച്ചത്തില്‍ കേള്‍ക്കാന്‍ സാധിക്കും വേറെ ആരുടെയുമല്ല നരഭോജികളുടെ തന്നെ. കാരണം കാടുകളിലെ അകത്തളങ്ങളില്‍ തങ്ങളുടെ മനുഷ്യമാംസം കാത്തിരിക്കുന്നുണ്ടെന്ന് അവര്‍ക്ക് മനസിലാക്കാന്‍ സാധിക്കും. മൃതശരീരം കാടിനുള്ളില്‍ ഉപേക്ഷിച്ച് ഗോത്രക്കാര്‍ തിരികെ വീട്ടിലേക്ക് മടങ്ങും. അന്ന് രാത്രി ആരും തന്നെ കെട്ടുപാടുകള്‍ നിറഞ്ഞ് നില്‍ക്കുന്ന തങ്ങളുടെ വീടുകളില്‍ നിന്നും പുറത്തിറങ്ങില്ല.
PRO
കുഞ്ഞുങ്ങള്‍ അമ്മമാരുടെ നെഞ്ചോട് ചേര്‍ന്ന് ഉറങ്ങും, ഈ സംയം മനുഷ്യമാംസം തേടി നരഭോജികള്‍ കാടിനുള്ളില്‍ എത്തിയിരിക്കും. കൈയ്യില്‍ ആയുധങ്ങളുമായി എത്തുന്ന ഇവര്‍ ആവശ്യത്തിനുള്ള മാംസം മുറിച്ചെടുക്കുകയും ബാക്കി തങ്ങളുടെ ചെന്നായ്ക്കള്‍ക്ക് ഇട്ടു കൊടുക്കുകയാണ് ചെയ്യുന്നത്. തങ്ങള്‍ക്ക് കിട്ടിയ മനുഷ്യമാംസത്തിന്റെ സന്തോഷത്തില്‍ ഇവര്‍ പിന്നെയും ഓരിയിടും.
നരഭോജികള്‍ ഇപ്പോഴും കോംഗോ എന്ന ദരിദ്ര്യ ആഫ്രിക്കന്‍ രാജ്യത്തിന് ഭീഷണി തന്നെയാണ്. നിരവധി പട്ടാളക്കാരും സഞ്ചാരികളുടെയും മാംസങ്ങള്‍ ഇതിനോടകം ഇവര്‍ ഭക്ഷിച്ചു കഴിഞ്ഞിരിക്കുന്നു. ഓരോ ദിനവും ഇവര്‍ കാത്തിരിക്കുന്നുണ്ട് തങ്ങളുടെ ഇരകള്‍ക്കായി.