പൂച്ച കുറുകെ ചാടിയാല്‍ എന്ത് സംഭവിക്കും?, ഏഴിലം പാലയില്‍ യക്ഷിയുണ്ടോ?...

വ്യാഴം, 29 ഓഗസ്റ്റ് 2013 (15:29 IST)
PRO
ആദിമ മനുഷ്യര്‍ മുതല്‍ ആധുനിക മനുഷ്യര്‍ വരെ ഉള്ളവരില്‍ ഒരു മാറ്റവുമില്ലാതെ തുടരുന്ന ഒന്നാണ് അന്ധവിശ്വാസം. വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ പലപ്പോഴും ആപേക്ഷികമാണ്.

വിധിയെ മുന്‍‌കൂട്ടി അറിയാനാവാതെ ഭാഗ്യനിര്‍ഭാഗ്യങ്ങളെ വിശ്വസിച്ച് മുന്നോട്ട് പോകുന്ന മനുഷ്യന്റെ ശരിയായ വിശ്വാസത്തെ കീഴടക്കി അന്ധവിശ്വാസം എപ്പോഴും മുന്‍‌നിരയില്‍ ഉണ്ടാകും. പാശ്ചാത്യരും അന്ധവിശ്വാസങ്ങളില്‍ ഒട്ടും പിന്നോട്ടല്ലെന്നാണ് പല പഠനങ്ങളും തെളിയിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഏതുഭാഗങ്ങളില്‍ ചെന്നാലും പലപ്പോഴും ഒരേപോലെ ചില അന്ധവിശ്വാസങ്ങളൂണ്ടായിരിക്കും.

നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന സാധാരണമായ ചില അന്ധവിശ്വാസങ്ങള്‍ ഇവയാണ്

മനുഷ്യര്‍ക്ക് കേള്‍ക്കാനാവാത്ത ശബ്ദങ്ങള്‍ ഇവന്‍ കേള്‍ക്കും- അടുത്ത പേജ്







കരിംപൂച്ച
PRO


പ്രേത കഥകളിലെയും മറ്റും സ്ഥിരം വില്ലന്‍ കഥാപാത്രമായ കറുത്ത പൂച്ച പലപ്പോഴും ഒരു പേടി സ്വപ്നമാണ്. എന്താണ് പൂച്ചയെ പേടിക്കുന്നതിന്റെ അടിസ്ഥാനം. മനുഷ്യര്‍ക്ക് കേള്‍ക്കാവുന്നതിലും വളരെ ഉയര്‍ന്ന ആവൃത്തിയിലുള്ള ശബ്ദങ്ങള്‍ (64 കിലോ ഹേട്സ് വരെ) പൂച്ചയ്ക്ക് കേള്‍ക്കാനാകും.

ഇതായിരിക്കാം മനുഷ്യര്‍ക്ക് കാണാന്‍ പറ്റാത്ത ഭൂതപ്രേതാദികളെ പൂച്ചകള്‍ക്കും മറ്റും കാണാന്‍ കഴിയുമെന്നതിന് ആധുനിക ലോകം പോലും വിശ്വസിക്കാന്‍ കാരണം. കറുത്ത പൂച്ച പാത കുറുകെ കടക്കുന്നത് കഷ്ടകാലത്തിനിടവരുത്തുമെന്നതാണ് മറ്റൊരു അന്ധവിശ്വാസം.

പൂച്ചകള്‍ക്ക് ഒന്‍പത് ജീവിതങ്ങള്‍ ഉള്ളതായി ചിലയിടങ്ങളില്‍ വിശ്വസിക്കപ്പെടുന്നു. ഏഴ് ജീവിതങ്ങള്‍ എന്ന് വിശ്വസിക്കുന്നവരും ഉണ്ട്. ഉയരങ്ങളില്‍ നിന്ന് എങ്ങനെ വീണാലും താഴെ നാലുകാലില്‍ തന്നെ വീഴാനുള്ള പൂച്ചയുടെ കഴിവായിരിക്കാം ഇത്തരമൊരു വിശ്വാസത്തിനു കാരണം.

നായ രാത്രിയില്‍ ആത്മാക്കളെ കാണുമോ- അടുത്ത പേജ്



നായ രാത്രിയില്‍ ആത്മാക്കളെ കാണുന്നുണ്ടോ
PRO


രാത്രികാലങ്ങളില്‍ ആത്മാക്കള്‍ സ്വൈരവിഹാരം നടത്തുമെന്നുംആ സമയത്താണ് നായ്ക്കളുടെയും കുറുക്കന്മാരുടെയുമൊക്കെ ഓരിയിടല്‍ കേള്‍ക്കുന്നതെന്നും വിശ്വാസം പലയിടത്തും നിലനില്‍ക്കുന്നുണ്ട്. യമകിങ്കരന്മാരെ നായക്കു കാണാമെന്നും ഇതായിരിക്കാം നായയുടെ കുര ദയനീയമായ ഓരിയീറ്റലായി പരിണമിക്കുന്നതെന്ന വിശ്വാസവും നിലനില്‍ക്കുന്നുണ്ട്.

കാക്ക കുറുകിയാല്‍ എന്ത് സംഭവിക്കും- അടുത്ത പേജ്


കാക്ക കുറുകിയാല്‍ വിരുന്ന് വരും
PRO

പഴഞ്ചൊല്ലായി പറഞ്ഞ് പഴകിയ ഒരു വിശ്വാസമാണ് കാക്കയുടെ വിരുന്ന് വിളി. കവികളുടെയും മറ്റും ഇഷ്ടവിഷയമായിരുന്നു കാകയുടെ വിളിയോടൊപ്പം വിരുന്നുകാരനെത്തുമെന് വിശ്വാസം.

ഈ രസകരമായ വിശ്വാസം വീട്ടുകാര്‍ക്ക് അല്‍പ്പം ടെന്‍ഷനുണ്ടാക്കുമെന്നല്ലാതെ മറ്റൊരു അപകടവുമില്ലാത്തതാണ്.


രാത്രിയില്‍ നഖം വെട്ടിയാല്‍ എന്ത് സംഭവിക്കും- അടുത്ത പേജ്


രാത്രിയില്‍ നഖം വെട്ടിയാല്‍ എന്ത് സംഭവിക്കും
PRO

അമ്മൂമ്മമാരുള്ള വീടുകളില്‍ രാത്രി നഖം വെട്ടിയതിനു വഴക്കു കേള്‍ക്കാത്ത ആരും തന്നെ കാണില്ല. പെഡിക്യൂറും മാനിക്യൂ‍റും തകര്‍ക്കുന്ന ആയിരക്കണക്കിന് ബ്യൂട്ടിപാര്‍ലറുകളുള്ള നാട്ടില്‍ ഇപ്പോള്‍ ഈ വിശ്വാസത്തിനു വലിയ പ്രചാരം ഇല്ലെന്നു പറയാം.

സൂര്യഗ്രഹണ ദിവസം പുറത്തുപോകരുത്- അടുത്തപേജ്


സൂര്യഗ്രഹണ ദിവസം പുറത്തുപോകരുത്
PRO

കേരളത്തിലെയും മറ്റും ക്ഷേത്രങ്ങളില്‍ പോലും നിത്യപൂജകള്‍ ഒഴിവാക്കിയ ദിവസമാണ് സൂര്യഗ്രഹണ ദിനം. അന്നേ ദിവസം അന്തരീക്ഷം വിഷപങ്കിലമാണെന്നും പുറത്തിറങ്ങരുതെന്നുമാണ് വിശ്വസം. വടക്കേ ഇന്ത്യയില്‍ ഗ്രഹണ സമയത്ത് കുട്ടികള്‍ ജനിക്കുന്നത് അപകടമാണെന്ന അന്ധവിശ്വാസം നിലനിന്നിരുന്നു.

കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണത്തിന് വിശ്വാസികള്‍ രോഗപ്രതിരോധ ശക്തി ഉണ്ടെന്ന് കരുതി കുട്ടികളെ മണ്‍കുഴികളിലിറക്കി നിര്‍ത്തിയത് ഒരിടക്ക് വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരുന്നു.

പാലപ്പൂ മണമുള്ള രാത്രിയില്‍ അവരെത്തും- അടുത്ത പേജ്


ഏഴിലം പാല
PRO


മുത്തശ്ശി കഥകളിലെ ഭീതി നിറഞ്ഞ സാന്നിധ്യമാണ് ഏഴിലം പാല .
പാലപ്പൂവിന്റെ മത്തുപിടിപ്പിക്കുന ഗന്ധം ഒഴുകി വരുന്ന രാത്രികളില്‍ പാലയില്‍ വസിക്കുന്ന യക്ഷി വഴിയാത്രക്കാരെ വശീകരിച്ചു പാലമരത്തിലേക്ക് കൊണ്ടു പോയി രക്തം ഊറ്റി കുടിക്കുമെന്നും പിറ്റേന്ന് രാവിലെ ആളിന്റെ എല്ലും മുടിയും മാത്രമേ കിട്ടുകയുള്ളൂ എന്നുമുള്ള മുത്തശ്ശി കഥകള്‍ കേല്‍ക്കാത്തവരാരുമില്ല.

പാലമരത്തില്‍ ഗന്ധര്‍വന്‍മാര്‍ വസിക്കുന്നുണ്ടെന്നും പാലപ്പൂവിന്റെ മണം ശ്വസിച്ച് പാമ്പുകള്‍ ആകര്‍ഷകരായി ത്തുമെന്നുമൊക്കെ നിരവധി വിശ്വാസങ്ങളാണ് നിലനിന്നിരുന്നത്.

ഇംഗ്ലീഷ് ഈ വൃക്ഷം അറിയപ്പെടുന്നത് ഡെവിള്‍ ട്രീയെന്നാണ്.

ഒരു ഒന്നു കൊണ്ടു വരുന്ന ഒരു ഭാഗ്യം- അടുത്ത പേജ്


ഒന്നിന്റെ ഭാഗ്യം
PRO

ആദ്യമായി പ്രതിഫലം നല്‍കുന്നവര്‍ 10ന്റെ ഗുണിതങ്ങള്‍ നല്‍കുമ്പോള്‍ അതിനോടൊപ്പം ഒരു ഒന്നുകൂടി ചേര്‍ക്കറുണ്ട്. 101, 201, 501..ഇങ്ങനെ പോകുന്നു ദക്ഷിണയുടെ കണക്കുകള്‍. ഇങ്ങനെ നല്‍കിയാല്‍ ഭാഗ്യം ഉണ്ടാവുമെന്നതാണ് ഈ വിശ്വാസത്തിനു കാരണം.


കണ്ണാടി ഉടഞ്ഞാലും അപകടം- അടുത്ത പേജ്



ഉടഞ്ഞ കണ്ണാടി
PRO

ഉടഞ്ഞ കണ്ണാടി വീട്ടില്‍ സൂക്ഷിച്ചാല്‍ നിര്‍ഭാഗ്യം വരുമെന്നാണ് വിശ്വാസം. കണ്ണാടി ഐശ്വര്യത്തിന്റെ അടയാളമായി പലഭാഗങ്ങളിലും കാണുന്നത് കൊണ്ടാവാം അവ ഉടയുമ്പോള്‍ നിര്‍ഭാഗ്യമാകാം കാരണമെന്ന് കരുതുന്നത്.

വെബ്ദുനിയ വായിക്കുക