ദുബായ് പൊലീസിന്റെ പുതിയ വാഹനം - ബ്രാബസ് B63എസ് 700 വൈഡ്സ്റ്റാര്‍
ബുധന്‍, 13 നവംബര്‍ 2013 (12:19 IST)
PRO
ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വാഹനങ്ങളുപയോഗിക്കുന്ന ദുബായ് പൊലീസിന് മറ്റൊരു വാഹനം കൂടി സ്വന്തമാവുന്നു.
ബ്രബസ് ബിഎക്സ് ത്രീഎസ് 700 വൈഡ്സ്റ്റാര്‍ എന്ന വമ്പന്‍ എസ്യുവിയാണ് ഈ നിരയിലേക്ക് പുതിയതായി എത്തുന്ന വമ്പന്‍. 4.9 സെക്കന്‍ഡില്‍ 240 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ കഴിയുന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
നീഡ് ഫോര്‍ സ്പീഡ്, മോസ്റ്റ് വാണ്ടഡ്, വൈസ് സിറ്റി തുടങ്ങിയ വിര്‍ച്വല്‍ വീഡിയോ ഗേമുകള്‍ കളിക്കാത്ത യുവതലമുറ കാണില്ല. ഈ ഗെയിമുകളില്‍ ആഡംബരക്കാറുകളെ തോല്‍പ്പിക്കുന്ന വാഹനങ്ങളില്‍ പൊലീസുകാര്‍ തങ്ങളെ പിന്തുടരുന്നത് പലരും കണ്ടിട്ടുണ്ടാകും. എന്നാല്‍ ഇത് യഥാര്‍ത്ഥ ലോകത്ത് ഇത് സംഭവിക്കില്ലെന്ന് കരുതേണ്ട.
പല രാജ്യങ്ങളും അവരുടെ പൊലീസിനുപയോഗിക്കാന് സൂപ്പര്‍ കമ്പനികളുടെ സൂപ്പര്‍ കാറുകള്‍ തന്നെ നല്‍കിയിട്ടുണ്ട്. അവയെ ഇവിടെ പരിചയപ്പെടാം.
ഡോഡ്ജ് ചാര്‍ജര്‍- യുണൈറ്റഡ് സ്റ്റേറ്റ്സ്- അടുത്ത പേജ്
ഡോഡ്ജ് ചാര്‍ജര്‍- യുണൈറ്റഡ് സ്റ്റേറ്റ്സ്
PRO
ന്യൂയോര്‍ക്ക് പൊലീസ് റോഡില്‍ ചീറിപ്പായുന്നത് ഈ സൂപ്പര്‍ കാറിലാണ്. ഡോഡ്ജെന്ന വാഹന നിര്‍മാണ കമ്പനിയാണ് ചാര്ജറെന്ന ഈ മോഡല്‍ നിര്‍മ്മിക്കുന്നത്. 4.3 സെക്കന്‍ഡ് മതിയാവും ഈ കാറിന് 100 കിലോമീറ്റര്‍ സ്പീഡ് കൈവരിക്കാന്‍. 5.7ലിറ്റര്‍ EZD HEMI യും 6.4ലിറ്റര്‍ ESG HEMI V8 powertrain എഞ്ചിനുകള്‍ ലഭ്യമാണ്.
370 bhpയും 637 Nm ടോര്‍ക്കും ആദ്യ എഞ്ചിനിലും 470 bhpയും 637 Nm ടോര്‍ക്കും രണ്ടാമത്തെ എഞ്ചിനിലും ലഭിക്കും.
പോര്‍ഷേ 911- ആസ്ട്രിയ- അടുത്ത പേജ്
പോര്‍ഷേ 911- ആസ്ട്രിയ
PRO
പോര്‍ഷെ 911 ഉപയോഗിക്കുന്നത് ആസ്ട്രിയ പൊലീസാണ്. മാക്സിമം സ്പീഡ് കുറഞ്ഞ സമയം കൊണ്ട് കൈവരിക്കാനാവുമെന്നാണ് ഇവയുടെ പ്രത്യേകത. 3.8 ലിറ്റര്‍ H6 എഞ്ചിനാണ് ഇവയില്‍ ലഭ്യമാകുന്നത്. 7 സ്പീഡ് ഗിയര്‍ ബോക്സാണ് ഇവയില്‍ ലഭ്യമാകുന്നത്.
നിസ്സാന്‍ ജിറ്റി ആര്- അബുദാബി- അടുത്ത പേജ്
നിസ്സാന്‍ ജിറ്റി ആര്- അബുദാബി
PRO
അബുദാബിയിലെ ലോക്കല്‍ പൊലീസിനാണ് നിസ്സാന്‍ ജിറ്റി ആര് നല്‍കിയിരിക്കുന്നത്. 3.8 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി6 എഞ്ചിനാണ് ഇവയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ വാഹനം കൂടാതെ ഷെവര്‍ലെ കാമറോയും ഫോര്‍ഡ് റാപ്റ്റര്‍ തുടങ്ങിയവയും അബുദാബി പൊലീസ് ഉപയോഗിക്കുന്നുണ്ട്.
പോര്‍ഷെ പാനാമെര- ഖത്തര്‍- അടുത്ത പേജ്
പോര്‍ഷെ പാനാമെര
PRO
ഖത്തര്‍ റോഡുകളില്‍ പൊലീസ് പട്രോളിംഗിനായാണ് ഈ വാഹനം ഉപയോഗിക്കുന്നത്. 4.8 ലിറ്റര്‍ വി8 എഞ്ചിനാണ് ഈ വാഹനത്തിലുള്ളത്.
ലംബോര്‍ഗ്ഗിനി- ഇറ്റലി- അടുത്ത പേജ്
ലംബോര്‍ഗ്ഗിനി- ഇറ്റലി
PRO
ഇറ്റാലിയന്‍ സ്പോര്‍ട്സ് കാറായ ലംബോര്‍ഗിനി തന്നെയാണ് സ്വന്തം പൊലീസിന് തങ്ങളുടെ കാര്‍ നല്‍കിയിരിക്കുന്നത്. 5 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ സ്പീഡ് കൈവരിക്കാവുന്ന ലംബോര്‍ഗിനി ഗല്ലാര്‍ഡോയാണ് ഇറ്റാലിയന്‍ ‘പൊലീസിയ‘ഉപയോഗിക്കുന്നത്.
ബുഗാട്ടി വെയറോണ്‍- ദുബായ്- അടുത്ത പേജ്
ബുഗാട്ടി വെയറോണ്‍- ദുബായ്
PRO
ദുബായ് പൊലീസാണ് ആഡംബരക്കാറുകള്‍ക്ക് പൊലീസിന് നല്‍കുന്നതിന് മുന്നില്‍ നില്‍ക്കുന്നത്. ആസ്റ്റണ്‍ മാര്ട്ടിന് വണ്‍ 77, ലംബോര്‍ഗിനി അവെന്റഡോര്‍, ഫെറാരി, ബെന്റ്ലി കോന്റിനെന്റല്‍ ജിറ്റി, മെര്‍സിഡസ് ബെന്‍സ് എസ്എല്‍എസ് എഎംജി, ഷെവര്‍ലെറ്റ് കമാറോ എസ്എസ് എന്നിവ ദുബായ് പൊലീസ് ഉപയോഗിക്കുന്ന വാഹനങ്ങളാണ്.
ഇപ്പോള്‍ ബുഗ്ഗാട്ടി വെയ്റോണും ഉപയോഗിക്കുന്നുണ്ട്. 8 ലിറ്റര്‍ ക്വാഡ് ടര്‍ബോചാര്‍ജ്ഡ് എഞ്ചിന് എന്നിവയാണ് വെയ്രോണിഒന്റെ പ്രത്യേകത.