ചലച്ചിത്ര അവാര്‍ഡ് ജൂറിക്കെതിരെ കമലും

വ്യാഴം, 26 ജൂലൈ 2012 (12:38 IST)
PRO
PRO
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തിനെതിരെ സംവിധായകന്‍ കമലും രംഗത്തെത്തി. അവാര്‍ഡ് നിര്‍ണ്ണയിച്ച ജൂറിയെയാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്. വ്യക്തമായ കാഴ്ചപ്പാടില്ലാതെയാണ് ജൂറി പെരുമാറിയത് എന്നാണ് കമല്‍ പ്രതികരിച്ചത്.

‘മേല്‍വിലാസം‘ എന്ന സിനിമയെ ജൂറി പരിഗണിച്ചതുപോലും ഇല്ലെന്ന് കമല്‍ ചൂണ്ടിക്കാട്ടി. ആ സിനിമ ഉയര്‍ത്തിയ വിഷയങ്ങള്‍ ജൂറി കാണാതെപോയി. കാഴ്ചപ്പാടില്ലാതെ പോയി എന്ന് പറയാം.

ജഗതി ശ്രീകുമാറിനെ ഹാസ്യനടന്‍ എന്ന നിലയില്‍ ഒതുക്കി എന്നും കമല്‍ അഭിപ്രായപ്പെട്ടു. അങ്ങനെ ഒരു വിഭജനത്തിന്റെ ആവശ്യമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തിലകന്‍, സലിംകുമാര്‍, ബ്ലസി, കാവ്യാമാധവന്‍ തുടങ്ങിയവരും ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തിനെതിരെ രംഗത്തെത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക